ദില്ലി(www.mediavisionnews.in):താഴെതട്ടിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്‌സിന്റെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നു. രാജ്യത്ത് അധികാരം ലഭിക്കണമെങ്കില്‍ നേടെണ്ട 272 എന്ന അക്കം നേടാന്‍ എന്‍ഡിഎ മുന്നണിക്കാവില്ലെന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സിന്റെ എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎ മുന്നണിക്ക് 253 സീറ്റും യുപിഎക്ക് 151 സീറ്റും മറ്റുള്ളവര്‍ 134 സീറ്റും നേടുമെന്നാണ് പ്രവചനം.
ബിജെപി 214 സീറ്റോട് വലിയ ഒറ്റകക്ഷിയാവും. എന്നാല്‍ കഴിഞ്ഞ തവണ നേടിയ 267 സീറ്റ് ലഭിക്കില്ല. 214 സീറ്റാണ് ഇത്തവണ ബിജെപിക്ക് ലഭിക്കുക. കോണ്‍ഗ്രസ് കഴിഞ്ഞ തവണ നേടിയ 44ല്‍ നിന്ന് 114ലേക്ക് മാറും. 26 സീറ്റ് നേടി തൃണമൂല്‍ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയാവും. പക്ഷെ കഴിഞ്ഞ തവണ നേടിയ എട്ട് സീറ്റുകള്‍ ഇക്കുറി തൃണമൂലിന് നഷ്ടപ്പെടും.
കേരളത്തിൽ യുഡിഎഫിനാണ് സർവേ മേൽക്കൈ പ്രവചിക്കുന്നത്. 14 സീറ്റ്. ഇടതുപക്ഷത്തിന് നാല് സീറ്റും ബിജെപിക്ക് രണ്ട് സീറ്റും ലഭിക്കുമെന്നും 101 റിപ്പോർട്ടേർസ് സർവേ പറയുന്നു.
സംസ്ഥാനങ്ങള്‍ പ്രകാരമുള്ള സീറ്റ് പ്രവചനം ഇങ്ങനെയാണ്.
ഉത്തര്‍പ്രദേശ്- ബിജെപി 46, കോണ്‍ഗ്രസ് 6, മറ്റുള്ളവര്‍ 28
ആന്ധ്രപ്രദേശ്- ബിജെപി 0, കോണ്‍ഗ്രസ് 0, മറ്റുള്ളവര്‍ 25
തമിഴ്‌നാട്-ബിജെപി 4, കോണ്‍ഗ്രസ് 5, എഐഡിഎംകെ 8, ഡിഎംകെ 14
പശ്ചിമ ബംഗാള്‍- ബിജെപി 11, കോണ്‍ഗ്രസ് 4, തൃണമൂല്‍ കോണ്‍ഗ്രസ് 26, ഇടതുമുന്നണി 4
മഹാരാഷ്ട്ര- ബിജെപി 17, കോണ്‍ഗ്രസ് 8, മറ്റുള്ളവര്‍ 23
ഹരിയാന- ബിജെപി 7, കോണ്‍ഗ്രസ് 3, മറ്റുള്ളവര്‍ 0
പഞ്ചാബ്- ബിജെപി 1, കോണ്‍ഗ്രസ് 8, മറ്റുള്ളവര്‍ 4
രാജസ്ഥാന്‍- ബിജെപി 18, കോണ്‍ഗ്രസ് 6, മറ്റുള്ളവര്‍ 1
ആസാം- ബിജെപി 9, കോണ്‍ഗ്രസ് 4, മറ്റുള്ളവര്‍ 1
ബീഹാര്‍- ബിജെപി 11, കോണ്‍ഗ്രസ് 6, മറ്റുള്ളവര്‍ 23
കര്‍ണാടക- ബിജെപി 18, കോണ്‍ഗ്രസ് 9, മറ്റുള്ളവര്‍ 1
ഒഡീഷ- ബിജെപി 7, കോണ്‍ഗ്രസ് 0, മറ്റുള്ളവര്‍ 14
തെലങ്കാന- ബിജെപി 0, കോണ്‍ഗ്രസ് 0, ടിആര്‍എസ് 17
ഗുജറാത്ത്- ബിജെപി 18, കോണ്‍ഗ്രസ് 8, മറ്റുള്ളവര്‍ 0
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.