ഉപ്പളയിൽ മയക്കുമരുന്നും കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ

0
204

ഉപ്പള(www.mediavisionnews.in): മയക്കുമരുന്നും കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ. ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിലെ കെ. നിയാസിനെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഉപ്പള ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഠ.46O ഗ്രാം മാരകമായ മയക്കുമരുന്ന് എം.ഡി.എമ്മും 8.64 ലിറ്റർ കർണ്ണാടക മദ്യവുമാണ് പിടികൂടിയത്. എക്സൈസ് ഇന്റർലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ നടത്തിയത്. മദ്യവും മയക്കുമരുന്നും കടത്താൻ ഉപയോഗിച്ച KL 14 U 9258 നമ്പർ സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ ടോണി. എസ്.ഐ ഐസക് പ്രവന്റീവ് ഓഫീസർമാരായ പി.അശോകൻ,ബാബു കുമാർ എം.കെ,സുരേഷ് ബാബു,കെഎം പ്രദീപ്,സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം പ്രസാദ്,കെ.മിനൂപ്,ഡ്രൈവർ ശ്രീനേഷ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here