ഈ വണ്ടി ഇനി ഓടുക കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാകും; ഫിറോസ് കുന്നംപറമ്പിന് കൂട്ടുകാരന്റെ ഇന്നോവ ക്രസ്റ്റ സമ്മാനം

0
266

പാലക്കാട്(www.mediavisionnews.in): ജീവകാരുണ്യ രംഗത്ത് നവമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പിന് കൂട്ടുകാരന്റെ ഇന്നോവ ക്രസ്റ്റ സമ്മാനം. വ്യവസായിയും സുഹൃത്തുമായ നെഹ്ദി അഷ്‌റഫ് ആണ് ഫിറോസിന് കാര്‍ സമ്മാനിച്ചത്.

‘നേരത്തെയുണ്ടായിരുന്നത് സെക്കന്‍ഡ് ഹാന്‍ഡ് വാഹനമാണ്. അതിടക്കിടെ തകരാറിലാകും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എപ്പോഴും യാത്ര ചെയ്യുന്ന ആളാണ് ഫിറോസ്. അതുകൊണ്ട് നന്മ ചെയ്യുന്ന ഞങ്ങളുടെ മുത്തിന് ഞങ്ങളീ വാഹനം നല്‍കുകയാണ്’- താക്കോല്‍ കൈമാറി സുഹൃത്തുക്കള്‍ പറഞ്ഞു.

ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു ഫിറോസിന് താക്കോലും വാഹനത്തിന്റെ രേഖകളും സമ്മാനിച്ചത്. ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത സമയത്താണ് വാഹനം കിട്ടി. ജീവിതത്തില്‍ ഒരുപാട് സന്തോഷമുള്ള ദിവസമാണിത്. കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാകും ഈ വണ്ടി ഇനി ഓടുക. അപകടത്തില്‍പെടാതെ യാത്ര സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കണം’ താക്കോല്‍ സ്വീകരിച്ചുകൊണ്ട് ഫിറോസ് പറഞ്ഞു.

ഇന്ന് ഒരു പാട് സന്തോഷമുള്ള ദിവസമാണ് നഹ്ദി ഗ്രൂപ്പിലെ അഷ്‌റഫ് നമ്മുടെ യാത്രയ്ക്കായി പുതിയ വാഹനം നല്‍കിയിരിക്കുകയാണ് ആ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കട്ടെ എന്ന കുറിപ്പോടെയായിരുന്നു ഫിറോസ് ഫേസ്ബുക്കിലെത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here