അസാധാരണ നീക്കവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടം ബാക്കിനില്‍ക്കെ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു

0
473


ന്യൂദല്‍ഹി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ ബാക്കിനില്‍ക്കെ പ്രതിപക്ഷ പാര്‍ട്ടികളുടെ അസാധാരണ നീക്കം. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന ആവശ്യവുമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണുന്നതെന്നാണ് റിപ്പോര്‍ട്ട്. . 21 പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കത്ത് വൈകാതെ രാഷ്ടട്രപതിക്ക് കൈമാറിയേക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം ബാക്കിനില്‍ക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അസാധാരണ നീക്കം. ഫലം പുറത്തുവന്നാലുടന്‍ പരസ്പരം പിന്തുണയ്ക്കാന്‍ തയാറാണെന്നു കാണിക്കുന്ന കത്തുകള്‍ ഇവര്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ചേക്കും.

പ്രാദേശിക പാര്‍ട്ടികളുടെ മുന്നണികളെ തകര്‍ക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് രാഷ്ട്രപതി അവസരം നല്‍കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ പരസ്പരം പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് രാഷ്ട്രപതിയെ അറിയിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here