അവനായിരിക്കും ലോകകപ്പിലെ അപകടകാരി; താരത്തിന്റെ പേര് വ്യക്തമാക്കി റിക്കി പോണ്ടിങ്

0
245

ലണ്ടന്‍ (www.mediavisionnews.in): ലോകകപ്പില്‍ ഏറ്റവും വലിയ അപകടകാരികളായ ടീം ഏതെന്ന ചോദ്യത്തിന് ഇംഗ്ലണ്ട് എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. കഴിഞ്ഞ ലോകകപ്പിന് ശേഷം അതിശകരമായ മാറ്റമാണ് ഇവര്‍ക്കുണ്ടായത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അവര്‍ക്ക് സ്‌പെഷ്യലിസ്റ്റ് താരങ്ങള്‍ തന്നെയായി അവര്‍ക്ക്. ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിലെ ഏറ്റവും അപകടകാരിയായ താരത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. 

ജോസ് ബട്‌ലറായിരിക്കും ലോകകപ്പില്‍ ഇംഗ്ലീഷ് ടീമിന്റെ ഭാവി നിര്‍ണയിക്കുകയെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു. പോണ്ടിങ് തുടര്‍ന്നു… ജോസ് ബട്‌ലറായിരിക്കും ലോകകപ്പില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷം അയാള്‍ക്കുണ്ടായ പുരോഗതി ഞാന്‍ നോക്കികാണുന്നുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹത്തെ പരിശീലിപ്പിക്കാനും എനിക്ക് അവസരമുണ്ടായി. അന്ന് ഇക്കാര്യങ്ങളെല്ലാം വ്യക്തമായതാണെന്നും പോണ്ടിങ് വ്യക്തമാക്കി. 

ഇംഗ്ലണ്ടിന്റെ ബാറ്റിങ് ആഴമേറിയതാണ്. മധ്യനിരയില്‍ ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, മൊയീന്‍ അലി എന്നിവരുടെ സാന്നിധ്യം മുന്‍നിരയ്ക്ക് എന്തും നല്‍കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here