അങ്ങനെയൊരു സംഭവം ഉണ്ടായതായി ഞാനോ പാര്‍ട്ടിയോ അറിഞ്ഞിട്ടില്ല; ഫണ്ട് മോഷണം പോയെന്ന ഉണ്ണിത്താന്റെ ആരോപണത്തില്‍ ഹക്കീം കുന്നില്‍

0
481

കാസര്‍കോട് (www.mediavisionnews.in): കാസര്‍കോട് മേല്‍പ്പറമ്പിലെ വാടകവീട്ടില്‍ നിന്നും തെരഞ്ഞെടുപ്പു ഫണ്ടിലെ പണം നഷ്ടപ്പെട്ടെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍. അങ്ങനെയൊരു സംഭവം ഉണ്ടായതായി ഞാനോ പാര്‍ട്ടിയോ അറിഞ്ഞിട്ടില്ലെന്നും ഇക്കാര്യം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിട്ടില്ലെന്നും ഹക്കീം കുന്നില്‍ പറഞ്ഞു.

കൊല്ലം സ്വദേശിയായ സഹായിയ്ക്കെതിരെയാണ് ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ പൊലീസിനു പരാതി നല്‍കിയിരിക്കുന്നത്. കൊല്ലത്തുനിന്നെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാള്‍ക്കെതിരെയാണ് ഉണ്ണിത്താന്റെ ആരോപണം.

പണം തിരിച്ചു ചോദിച്ചപ്പോഴെല്ലാം പലതരത്തിലുള്ള ഭീഷണി ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഈ രണ്ട് നമ്പറുകള്‍ ഉള്‍പ്പെടെ പരാതിയ്ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, പരാതി നല്‍കിയെന്ന കാര്യം സ്ഥിരീകരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായില്ല. പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മേല്‍പ്പറമ്പ് പൊലീസിന് പരാതി കൈമാറിയതായി എസ്.പി അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here