സ്റ്റേഷനില്‍ മര്‍ദനത്തെത്തുടര്‍ന്ന് ഇറങ്ങിയോടിയ യുവാവിനെ അര്‍ധ നഗ്‌നനാക്കി പൊതുജനമധ്യത്തില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; തടയാനെത്തിയ ഭാര്യയെ മുട്ട് കാലിന് തൊഴിച്ചു: വീഡിയോ

0
292

തിരുവനന്തപുരം(www.mediavisionnews.in): തിരുവല്ലത്ത് റോഡില്‍ പരസ്യമായി യുവാവിനെ മര്‍ദിച്ച പോലീസുകാരെ സസ്‌പെന്റ് ചെയ്തു. തിരുവല്ലം പോലീസ് സ്‌റ്റേഷനിലെ ജിഡി ചാര്‍ജുള്ള സൈമന്‍, സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

തിരുവനന്തപുരം തിരുവല്ലത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മര്‍ദ്ദനമേറ്റ യുവാവിനെതിരെ പോക്‌സോ പ്രകാരം സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിക്കുകയായിരുന്നു. ചോദ്യംചെയ്യലിനിടെ സ്റ്റേഷനകത്തുവെച്ച് പൊലീസ് മര്‍ദ്ദിക്കുകയും ഇയാള്‍ ഇറങ്ങിയോടുകയുമായിരുന്നു.

ഓടിയ ഇയാളെ റോഡിലിട്ട് ജനമധ്യത്തില്‍ പൊലീസ് വീണ്ടും മര്‍ദ്ദിച്ചു. യുവാവിന്റെ കൈയിലും കാലിലും പൊലീസുകാര്‍ ബൂട്ടിട്ട് ചവിട്ടുന്നത് വീഡിയോയില്‍ കാണാം. തടയാനെത്തിയ ഭാര്യയെ പൊലീസ് മുട്ട് കാലിന് തൊഴിച്ച് മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്.

അതേസമയം, കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കെ പാറാവ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത ജംഗ്ഷനില്‍ വെച്ച് കീഴടക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

യുവാവിനെ റോഡിലിട്ട് ചവിട്ടി അരച്ച് തിരുവല്ലം പോലീസ്തിരുവല്ലം: പോലീസ് സ്റ്റേഷനില്‍ കിട്ടിയ പരാതിയെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചുമര്‍ദ്ദനം സഹിക്കാനാവാതെ യുവാവ് പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടി.ഓടിച്ചിട്ട് പിടികൂടിയ യുവാവിനെ വീണ്ടും പൊതുജനങ്ങളുടേയുംസ്വന്തം ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുന്നുസ്വന്തം ഭര്‍ത്താവിനെ കണ്മുന്നിലിട്ട് തല്ലിച്ചതയ്ക്കുന്നത് കണ്ട് നിലവിളി യോടു കൂടി തല്ലരുതെന്ന് അപേക്ഷിച്ച് കാലുപിടിച്ച ആ സഹോദരിയെ പോലും ലും അതിക്രൂരമായി ചവിട്ടി തെറിപ്പിക്കുന്ന രംഗങ്ങളാണ് ഈ വീഡിയോയില്‍ കാണുന്നത്.എവിടെപ്പോയി സ്ത്രീ സുരക്ഷ.എവിടെപ്പോയി നവോദാനം.ഈ സഹോദരിയോട് ചെയ്ത കൊടുംക്രൂരതയ്ക്ക് എന്ത് നടപടിയാണ് പോലീസ് വകുപ്പ് സ്വീകരിക്കാന്‍ പോകുന്നത്.സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുന്നവരെഓരോ സഹോദരീ സഹോദരന്മാരും ഈ പാവം സഹോദരിക്ക് വേണ്ടി ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യുക

Posted by നാട്ടുവർത്തമാനം on Tuesday, May 28, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here