വോട്ടർ പട്ടികയിൽ തിരിമറി നടന്നു; 10 ലക്ഷം യുഡിഎഫ് വോട്ടുകൾ സിപിഎം വെട്ടിയെന്ന് ഉമ്മൻ ചാണ്ടി

0
469

കോഴിക്കോട് (www.mediavisionnews.in): കേരളത്തിൽ ഇതുവരെയുണ്ടാകാത്ത വിധം വോട്ടർ പട്ടികയിൽ സിപിഎം വ്യാപകമായ തിരിമറി നടത്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. വോട്ടർ പട്ടികയിൽ നിന്നും 10 ലക്ഷം യുഡിഎഫ് വോട്ടർമാരുടെ പേരുകൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ വെട്ടിയതായും ഉമ്മൻചാണ്ടി ആരോപിച്ചു.

താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാർക്കാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനും ചുമതലയുണ്ടായിരുന്നത്. താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരിലും ഇവരുടെ ക്ലർക്കുമാരിലും 99 ശതമാനവും ഇടതുസംഘടനാ പ്രവർത്തകരാണെന്നും ഇവരെ ഉപയോഗിച്ചാണ് സിപിഎം വോട്ടർ പട്ടികയിൽ തിരിമറി നടത്തിയതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here