ലോക്‌സഭയില്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

0
468

ന്യൂഡൽഹി(www.mediavisionnews.in): 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടാകില്ലെന്ന് സമ്മതിച്ച് മുതിർന്ന ബി.ജെ.പി നേതാവ് രാം മാധവ്. പാർട്ടി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയും പരസ്യമായി അവകാശപ്പെട്ടതിനു വിരുദ്ധമായാണ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് പ്രവചനം നടത്തിയിരിക്കുന്നത്.

2014-ൽ തങ്ങളെ പിന്തുണച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ തിരിച്ചടിയുണ്ടാകുമെന്നും എന്നാൽ കിഴക്കൻ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നും രാം മാധവ് ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഒറ്റക്ക് 271 സീറ്റുകൾ നേടാൻ കഴിഞ്ഞാൽ വളരെ സന്തോഷം. എന്നാൽ, ഇത്തവണ ആ സാഹചര്യമില്ലെന്നാണ് ഞാൻ കരുതുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് സീറ്റുകൾ നഷ്ടമാവും. പശ്ചിമ ബംഗാൾ, ഒഡിഷ, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയും. എൻ.ഡി.എ മുന്നണിക്ക് ഭരണം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാം മാധവ് പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here