മഞ്ചേശ്വരത്ത് രണ്ട് ബോട്ടുകളില്‍ നിന്നായി 3 ലക്ഷം രൂപയുടെ എഞ്ചിനുകള്‍ കവര്‍ന്നു

0
232

മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം കടപ്പുറം ഹാര്‍ബറിന് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ബോട്ടുകളില്‍ നിന്ന് എഞ്ചിനുകള്‍ കവര്‍ന്നതായി പരാതി. കഴിഞ്ഞദിവസമാണ് സംഭവം.

ഉപ്പള മുസോടിയിലെ ശശിധരന്റെയും മഞ്ചേശ്വരം ഹൊസബെട്ടുവിലെ രഞ്ജിത്തിന്റെയും ഉടമസ്ഥതയിലുള്ള ബോട്ടുകളില്‍ നിന്നാണ് എഞ്ചിനുകള്‍ കവര്‍ന്നത്.

രണ്ട് എഞ്ചിനുകള്‍ക്കായി 3 ലക്ഷം രൂപ വിലവരുമെന്ന് ബോട്ടുടമകള്‍ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. ഈ ഭാഗത്ത് മോഷണം പതിവായതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here