മഞ്ചേശ്വരം താലൂക്കിൽ വോട്ടർ പട്ടികയിൽ നിന്നും വ്യാപക വോട്ടു തള്ളൽ; നിയമ നടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

0
201

ഉപ്പള (www.mediavisionnews.in) : ഉദ്യോഗസ്ഥ ഒത്താശയത്തോടെ മഞ്ചേശ്വരം താലൂക്കിൽ ഒരു പ്രതേക സമുദായത്തിൽപ്പെട്ടവരുടെ പേരുകൾ വ്യാപകമായി വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായി കണക്കുകൾ നിരത്തി മുസ്ലിം ലീഗ്. താലൂക്കിലെ എട്ട് പഞ്ചായത്തുകളിലെ മുസ്ലിം പോകറ്റുകളിൽ സമാന രീതിയിൽ വോട്ടുകൾ തള്ളിയത് ചൂണ്ടിക്കാട്ടി നിയമ നടപടി കൈകൊള്ളാൻ മുസ്ലിം ലീഗ് തയ്യാറെടുക്കുന്നു. താലൂക്കിലെ എട്ടു പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞുപിടിച്ച് ഇത്തരത്തിൽ നൂറ് കണക്കിന് പേരുകളാണ് നീക്കം ചെയ്തിരിക്കുന്നത്. മംഗൽപാടി പഞ്ചായത്തിൽ മാത്രം മുപ്പത്തിനാല് ബൂത്തുകളിൽ നിന്നായി ഏകദേശം 1300 ഓളം പേരുകളാണ് 2019ലെ വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റപ്പെട്ടത്. ഓരോ ബൂത്തുകളിൽ നിന്നായി അറുപത് മുതൽ എഴുപത് വരെ പേരുകളാണ് നീക്കം ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ മറ്റു ഏഴ് പഞ്ചായത്തുകളിലെ വിവരങ്ങൾ പാർട്ടി ഘടകങ്ങൾ രേഖരിച്ചുവരികയാണ്. യാതൊരു തരത്തിലുള്ള കാരണങ്ങളും കൂടാതെയാണ് വില്ലേജ് – താലൂക്ക് ജീവനക്കാർ ചില രാഷ്ടീയ പാർട്ടികളുടെ നിർദ്ദേശാനുസരണം അനധികൃതമായി വോട്ടർ പട്ടിക പരിഷ്കരിച്ചത്. മംഗളൂരു, മുംബൈ, തമിഴ്നാട് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളടക്കം ഒഴിവാക്കിയ പേരുകളിൽ പെടുന്നുന്നു. ഭർതൃഗ്രഹത്തിൽ ചേർത്ത വോട്ടുകൾ ഭൂരിഭാഗവും പട്ടികയിൽ ഇടം പിടിച്ചില്ല. ജോലി ആവശ്യാർത്ഥം കേരളത്തിലെ മറ്റിതര ജില്ലകളിളും കർണാടകത്തിലും പോയവരുടെ പേരുകളും പതിനഞ്ച് ദിവസത്തെ സമയ പരിധിക്ക് ഉംറ നിർവഹിക്കാൻ പോയവരുടെ ചില പേരുകളും അപ്രതീക്ഷമായിരിക്കുന്നു.

തെരഞ്ഞടുപ്പിന് ഒരാഴ്ച്ച മുമ്പ് പുറത്തിറക്കിയ പട്ടികയിലാണ് ഇത്തരത്തിൽ വ്യാപക തിരിമറി നടത്തിയതായി ബോധ്യപ്പെട്ടിരിക്കുന്നത്. ബൂത്ത് ലെവൽ ഓഫീസർമാരെ പൂർണതോതിൽ സ്വാധീനിച്ചാണ് വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയിട്ടുള്ളത്. ഇതിന് വില്ലേജ് – താലൂക്ക് തലങ്ങളിലെ ഉദ്യോഗസ്ഥർ കൂട്ട് നിന്നു. സംഭവത്തിൽ നീതിയുക്തമായി അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ്. മറുപടിക്ക് ശേഷം മറ്റു നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് എം.ബി യൂസുഫും, ജന: സെക്രട്ടറി വി.പി അബ്ദുൽ ഷുക്കൂറും അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here