തിരുവനന്തപുരം(www.mediavisionnews.in): ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് മറ്റന്നാള്‍ (മെയ് പത്ത്) മുതല്‍ അപേക്ഷ നല്‍കാം. 20ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട് മെന്റ് 24നും നടക്കും.
ഇത്തവണ ക്ലാസുകള്‍ ആരംഭിക്കുന്നത് ജൂണ്‍ മൂന്നിനാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. പ്ലസ് വണ്‍ ക്ലാസുകളും ജൂണ്‍ മൂന്നിന് തന്നെ തുടങ്ങും. ഇതാദ്യമായാണ് ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ ഒരേ ദിവസം ക്ലാസുകള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് ഹയര്‍ സെക്കന്‍ഡറിയില്‍ പരീക്ഷ ഫലം പുറത്തു വിട്ടത്. പ്ലസ്ടുവില്‍ ഇത്തവണ 84.33 ആണ് വിജയ ശതമാനം. 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04 ശതമാനം വിജയം നേടി. 71 സ്‌കൂളുകള്‍ നൂറു മേനി വിജയം സ്വന്തമാക്കി. സ്‌പെഷല്‍ സ്‌കൂളുകളില്‍ 98.64 ശതമാനമാണ് വിജയം.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം 87.44 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 78 ശതമാനം. എയ്ഡഡ് മേഖലയില്‍ 86.36 ശതമാനവും അണ്‍ എയ്ഡഡ് മേഖലയില്‍ 77.34 ശതമാനവുമാണ് വിജയം. 14,224 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.