പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 84.33

0
418

തിരുവനന്തപുരം(www.mediavisionnews.in): 2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി 43.48 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 80.07 ശതമാനം ആണ് വിജയം

മെയ് പത്ത് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. മെയ് 20-ന് ട്രെയില്‍ അലോട്ട്മെന്‍റ്. ആദ്യഘട്ട അലോട്ട്മെന്‍റെ മെയ് 24-ന്. ജൂണ്‍ മൂന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളും ഒരുമിച്ച് ആരംഭിക്കുന്നത്. 2019-2020 അധ്യായന വര്‍ഷത്തില്‍ 203 അധ്യായന ദിവസങ്ങള്‍ സാധ്യമാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 226 അധ്യായന ദിവസങ്ങള്‍ ലക്ഷ്യമിടുന്നു. 

പരീക്ഷാഫലം വിശദമായി…. 

ബ്രാഞ്ച് – പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ – ജയിച്ചവര്‍ – വിജയശതമാനം

സയന്‍സ്                  – 1,79,114 – 1,54,112 – 86.04 ശതമാനം വിജയം.
ഹ്യൂമാനിറ്റീസ്       – 76,022 -60,681 – 79.82 ശതമാനം വിജയം
കൊമേഴ്സ്                   – 1,14,102 – 96,582 – 84.65 
വൊക്കേഷണല്‍  – 28,571 – 22,878 – 80.07 വിജയ ശതമാനം. 
ടെക്നിക്കല്‍               – 1420 – 990 -69.72 വിജയ ശതമാനം. 
കലാമണ്ഡലം         – 78 – 73 – 93.59 വിജയ ശതമാനം. 

സംസ്ഥാനത്തെ 23 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 18 സര്‍ക്കാര്‍ സ്കൂളുകളും 5 എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടും. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here