നോമ്പെടുത്ത ശേഷവും കളിക്കാനിറങ്ങി; ഈ താരങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നുവെന്ന് ധവാന്‍

0
492

ഹൈദരാബാദ് (www.mediavisionnews.in)ണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങളായ റാഷിദ് ഖാനേയും മുഹമ്മദ് നബിയേയും അഭിനന്ദിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് താരം ശിഖര്‍ ധവാന്റെ ട്വീറ്റ്. ഇരുവരും വ്രതം മുടക്കാതെ ഐ.പി.എല്‍ എലിമിനേറ്റഡ് മത്സരം കളിച്ചതിനാണ് ധവാന്‍ അഭിനന്ദനം അറിയിച്ചത്.

റാഷിദു നബിയും നോമ്പ് തുറന്നതിന് ശേഷമാണ് വൈകുന്നേരം 7.30-ന് നടന്ന കളിയില്‍ പങ്കെടുത്തത്. പകല്‍ മുഴുവന്‍ വ്രതമെടുത്തതിന്റെ ക്ഷീണമൊന്നും ഇരുവര്‍ക്കും ഉണ്ടായിരുന്നില്ലെന്നും ശിഖര്‍ ധവാന്‍ പറയുന്നു.

മത്സരശേഷം നബിയോടും റാഷിദിനോടും ഒപ്പം നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ധവാന്‍ ഇരുവരേയും അഭിനന്ദിക്കുകയായിരുന്നു. എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍ നേര്‍ന്നായിരുന്നു ധവാന്റെ പോസ്റ്റ്.

‘ഇവരെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.രാവിലെ മുഴുവന്‍ വ്രതമെടുത്ത ശേഷം രാത്രി കളിക്കാനിറങ്ങുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇത് അവരുടെ രാജ്യത്തിനും ക്രിക്കറ്റ് ലോകത്തിനും ഒരു പ്രചോദനമാണ്. നിങ്ങളുടെ ഈ ഊര്‍ജ്ജം എല്ലാവരേയും വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നിങ്ങളോടൊപ്പം എന്നുമുണ്ടാകട്ടെ.’ധവാന്‍ ചിത്രത്തോടൊപ്പം കുറിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here