ജനവിധി 2019:LIVE BLOG

0
255

23, MAY 2019, 11:08 AM IST

  • മോദി ലക്ഷം കടന്നുഉത്തര്‍പ്രദേശിലെ വരാണസിയില്‍ നരേന്ദ്രമോദിയുടെ ലീഡ് ഒരു ലക്ഷം കടന്നു. രാഹുല്‍ ഗാന്ധി അമേഠിയില്‍ 30,000ലധികം വോട്ടുകള്‍ക്ക് പിന്നിലാണ്.

23, MAY 2019, 10:50 AM IST


രാഹുലിനെ പിന്നിലാക്കി സ്മൃതി ഇറാനി
അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നില്‍. സ്മൃതി ഇറാനിക്ക് 33,000 ലീഡ് 

23, MAY 2019, 10:50 AM IST

  • കാസര്‍കോഡ് എല്‍ഡിഎഫ് മുന്നിലേക്ക്യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‍മോഹന്‍ ഉണ്ണിത്താനെ പിന്നിലാക്കി കെ.പി സതീഷ് ചന്ദ്രന്‍ മുന്നിലെത്തി. ആലപ്പുഴയിലും കാസര്‍കോഡും മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 3852 വോട്ടുകള്‍ക്കാണ് സതീഷ് ചന്ദ്രന്‍ മുന്നില്‍ നില്‍ക്കുന്നത്. 

23, MAY 2019, 10:44 AM IST

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. രാഹുല്‍ മത്സരിച്ച മറ്റൊരു മണ്ഡലമായ അമേഠിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെയും രാഹുല്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്.

23, MAY 2019, 10:35 AM IST

  • മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കോണ്‍ഗ്രസ്മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ലീഡ് ചെയ്യുന്നു. ധര്‍മടത്ത് മാത്രം
    രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് കെ. സുധാകരനുള്ളത്. കണ്ണൂര്‍ മണ്ഡലത്തില്‍ ആകെ 18,323 വോട്ടുകള്‍ക്കാണ് സുധാകരന്‍ മുന്നില്‍ നില്‍ക്കുന്നത്. 

23, MAY 2019, 10:33 AM IST

  • നാലിടങ്ങളില്‍ മാത്രം സിപിഎംദേശീയ തലത്തില്‍ ആകെ നാല് സീറ്റുകളില്‍ മാത്രം സിപിഎം ലീഡ് ചെയ്യുന്നു. ബംഗാളില്‍ ഒരിടത്തും ലീഡില്ല. 

23, MAY 2019, 10:31 AM IST

  • ബംഗാളില്‍ ഒരിടത്തും സിപിഎമ്മിന് ലീഡില്ലപശ്ചിമബംഗാളില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റില്‍ പോലും ലീഡില്ല. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 245 സീറ്റുകളിലും എന്‍ഡിഎ 16 സീറ്റുകളും യുപിഎ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

23 May, 10:21 AM

മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി അര ലക്ഷം വോട്ടിന് ലീഡ് ചെയ്യുന്നു

23 May, 10:13 AM

ബി.ജെ.പി 278 സീറ്റിന് മുന്നില്‍

ബി.ജെ.പി 278 സീറ്റിന് മുന്നില്‍. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മാത്രമാണ് വേണ്ടത്. 2014 ആവര്‍ത്തിക്കുമോ എന്ന സൂചനകളാണ് ഇതുവരെയുള്ള ഫലങ്ങള്‍ പറയുന്നത്. എന്‍.ഡി.എ സഖ്യം 326 സീറ്റിലാണ് മുന്നിലുള്ളത്


23, MAY 2019, 10:14 AM IST

മധുരയിലും കോയമ്പത്തൂരിലും സിപിഎം മുന്നേറുന്നു.
കേരളത്തില്‍ ഉള്‍പ്പെടെ സിപിഎംനു ലീഡ് മൂന്നു ഇടങ്ങളില്‍ മാത്രം.

23, MAY 2019, 10:08 AM IST

  • രാഹുല്‍ അരലക്ഷം കടന്നു
  • വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 50,000 കടന്നു.

23, MAY 2019, 10.05 AM IST

ഷാനിമോള്‍ ഉസ്മാനെ പിന്നിലാക്കി എ.എം ആരിഫിന് ആലപ്പുഴയില്‍ ലീഡ്
ഒരുപാട് നേരത്തിന് ശേഷമാണ് കേരളത്തില്‍ എല്‍.ഡി.എഫ് ഒരു സീറ്റില്‍ ലീഡ് നേടിയത്.

23, MAY 2019, 9:59 AM IST


തൃശൂരില്‍ ടി.എന്‍.പ്രതാപന്റെ മുന്നേറ്റം;
സുരേഷ് ഗോപി ഇഫക്ടില്ല..?

സുരേഷ് ഗോപിയുടെ വരവോടെ കുഴഞ്ഞുമറിഞ്ഞ തൃശൂരില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ ടിഎന്‍ പ്രതാപന്‍ മുന്നിൽ.യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപൻ മികച്ച ഭൂരിപക്ഷത്തിലാണ് മുന്നിട്ട് നിൽക്കുന്നത്.

23, MAY 2019, 9:59 AM IST

  • എന്‍ഡിഎ ലീഡ് 300 കടന്നുഎന്‍ഡിഎ    : 314
    യുപിഎ         : 115
    എസ്.പി +    : 17
    മറ്റുള്ളവര്‍    : 87

23, MAY 2019, 9:46 AM IST

ആദ്യ രണ്ടു മണിക്കൂറില്‍ കേരളത്തില്‍ എല്‍.ഡി.എഫ് തിരിച്ചടി നേരിടുന്നു

ദേശീയ രാഷ്ട്രീയത്തില്‍ പ്രഭ മങ്ങി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും

23, MAY 2019, 9:46 AM IST

  • മഹാസഖ്യത്തിന് തിരിച്ചടിയുപിയിലും ബിഹാറിലും മഹാസഖ്യത്തിന് വന്‍ തകര്‍ച്ച. യുപിയില്‍ 65 സീറ്റുകളിലും എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു. എസ്.പി സഖ്യത്തിന് ഇവിടെ 14 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ബിഹാറില്‍ 29 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്


23, MAY 2019, 9:42 AM IST


ശശി തരൂര്‍ ലീഡ് കൂട്ടുന്നുതിരുവന്തപുരത്ത് ശശി തരൂരിന്റെ ലീഡ് രണ്ടായിരം കടന്നു. കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തുണ്ട്.

23, MAY 2019, 9:38 AM IST

  • ലീഡില്‍ മുന്നില്‍ രാഹുലും വി.കെ ശ്രീകണ്ഠനും രാജ്‍മോഹന്‍ ഉണ്ണിത്താനുംസംസ്ഥാനത്ത് ലീഡ് അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിയും വി.കെ ശ്രീകണ്ഠനും രാജ്‍മോഹന്‍ ഉണ്ണിത്താനുമാണ് ഏറ്റവും മുന്നില്‍. രാഹുലിന് 30,000ലധികം വോട്ടിന്റെ ലീഡുള്ളപ്പോള്‍ വി.കെ ശ്രീകണ്ഠന് 20,000ലധികം വോട്ടിന്റെ ലീഡുണ്ട്. 
    രാജ്‍മോഹന്‍ ഉണ്ണിത്താന്‍ നിലവില്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.

23, MAY 2019, 9:34 AM IST

  • കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക്പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് രണ്ടാം സ്ഥാനത്തുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് ഇപ്പോള്‍ മുന്നില്‍. നാലായിരത്തിലധികം വോട്ടുകള്‍ക്കാണ് ആന്റോ ലീഡ് ചെയ്യുന്നത്.

23 May, 09:28 AM


കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ 10962 വോട്ടുകള്‍ക്ക് മുന്നില്‍ ലീഡ് ചെയ്യുന്നു

23 May, 09:18 AM

കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്നു

കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്നു. 20 സീറ്റിലും യു.ഡി.എഫ് മുന്നില്‍.

23, MAY 2019, 9:18 AM IST

  • ദേശീയ തലത്തില്‍ എന്‍ഡിഎ മുന്നേറ്റംഎന്‍ഡിഎ    : 1270
    യുപിഎ         : 116
    എസ്.പി +    : 8
    മറ്റുള്ളവര്‍    : 102

23, MAY 2019, 9:14 AM IST

  • രാഹുലിന്റെ ലീഡ് കാല്‍ ലക്ഷം കടന്നുവയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലവില്‍ 2000 വോട്ടുകളില്‍ താഴെ മാത്രമാണുള്ളത്.

23, MAY 2019, 9:11 AM IST

  • 249 സീറ്റുകളില്‍ എന്‍ഡിഎദേശീയ തലത്തില്‍ 249 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു.
    എന്‍ഡിഎ    : 249
    യുപിഎ         : 117
    എസ്.പി +     : 7
    മറ്റുള്ളവര്‍    : 96

23, MAY 2019, 9:10 AM IST

  • കുമ്മനം രാജശേഖരന്‍ മൂന്നാം സ്ഥാനത്തേക്ക്തിരുവനന്തപുരത്ത് ആദ്യം ലീഡ് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ലീഡ് ഉയര്‍ത്തുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ രണ്ടാമതുണ്ട്.

23, MAY 2019, 9:06 AM IST

  • കാസര്‍കോഡ് ബിജെപി രണ്ടാം സ്ഥാനത്ത്രാജ്‍മോഹന്‍ ഉണ്ണിത്താന്‍ ഒന്നാമത് നില്‍കുന്ന കാസര്‍കോഡ‍് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫിന്റെ കെ. പി. സതീഷ് ചന്ദ്രൻ മൂന്നാം സ്ഥാനത്ത്.


23, MAY 2019, 9:04 AM IST

കാസര്‍കോട്

രാജ്‌മോഹൻ ഉണ്ണിത്താൻ UDF 2780 LEADING

23, MAY 2019, 9:01 AM IST

  • രാഹുലിന്റെ ലീഡ് പതിനായിരം കടന്നുവയനാട്ടില്‍ രാഹുല്‍ ഗാന്ധി ലീഡ് ഉയര്‍ത്തുന്നു. ഇപ്പോള്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

23, MAY 2019, 9:00 AM IST

  • കേരളത്തില്‍ യുഡിഎഫ് 18 സീറ്റുകളില്‍ മുന്നില്‍കണ്ണൂരും കോട്ടയവും ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലേക്ക്. 

23, MAY 2019, 8:58 AM IST

  • കെ സുരേന്ദ്രന്‍ രണ്ടാമത്പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

23 May, 08:54 AM

വരാണസിയില്‍ നരേന്ദ്രമോദി പിന്നില്‍

23, MAY 2019, 8:53 AM IST

  • ദില്ലിയിൽ എല്ലായിടത്തും ബിജിപി മുന്നിൽയുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും എന്‍ഡിഎയുടെ ആധിപത്യം.
    എന്‍ഡിഎ    : 195
    യുപിഎ         : 101
    എസ്.പി +    : 2
    മറ്റുള്ളവര്‍    : 60


23 May, 08:44 AM

അമേഠിയിൽ വോട്ടെണ്ണൽ നിർത്തിവച്ചു

സർവർ തകരാറിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൽസരിക്കുന്ന അമേഠിയിൽ വോട്ടെണ്ണൽ നിർത്തിവച്ചു

23 May, 08:41 AM

പാലക്കാട് യു.ഡി.എഫിന് 4000 വോട്ടിന്റെ ലീഡ്

പാലക്കാട് മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ എം.ബി രാജേഷിനെതിരെ യു.ഡി.എഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠന് 4000 വോട്ടിന്റെ ലീഡ്

കാസര്‍കോട് കെ പി സതീഷ് ചന്ദ്രൻ LDF 326 LEADING 

കണ്ണൂര്‍ പി. കെ. ശ്രീമതി LDF 163 LEADING 

വടകര പി. ജയരാജൻ LDF 672 LEADING

 വയനാട് രാഹുൽ ഗാന്ധി UDF 525 LEADING 

കോഴിക്കോട് എ പ്രദീപ് കുമാർ LDF 678 LEADING 

മലപ്പുറം പി കെ കുഞ്ഞാലിക്കുട്ടി UDF 459 LEADING 

പൊന്നാനി ഇ ടി മുഹമ്മദ‌് ബഷീർ UDF 203 LEADING 

പാലക്കാട് വി കെ ശ്രീകണ്ഠൻ UDF 4000 LEADING 

ആലത്തൂര്‍ പി കെ ബിജു LDF 1034 LEADING 

തൃശൂര്‍ ടി എൻ പ്രതാപൻ UDF 156 LEADING

കാസര്‍കോട് :കെ പി സതീഷ് ചന്ദ്രൻ LDF 326 LEADING

ചാലക്കുടി ബെന്നി ബെഹനാൻ UDF 1020 LEADING 

എറണാകുളം പി രാജീവ‌് LDF 1092 LEADING 

ഇടുക്കി ഡീൻ കുര്യക്കോസ‌് UDF 766 LEADING 

കോട്ടയം തോമസ് ചാഴിക്കാടൻ UDF LEADING 

ആലപ്പുഴ എ. എം. ആരിഫ്‌ LDF 967 LEADING 

മാവേലിക്കര കൊടികുന്നിൽ സുരേഷ‌് UDF LEADING 

പത്തനംതിട്ട ആന്റോ ആന്റണി UDF 100 LEADING 

കൊല്ലം എൻ കെ പ്രേമചന്ദ്രൻ UDF 2004 LEADING 

ആറ്റിങ്ങല്‍ എ സമ്പത്ത‌് LDF 1032 LEADING 

തിരുവനന്തപുരം ശശി തരൂർ UDF 1058 LEADING

23, MAY 2019, 8:36 AM IST

  • കുമ്മനത്തിന്റെ ലീഡ് കുറയുന്നുതിരുവനന്തപുരത്ത് പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കുമ്മനം രാജശേഖരന്റെ ലീഡ് കുറഞ്ഞു. എന്നാല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് കുമ്മനം രാജശേഖരന്‍ തന്നെയാണ്.

23, MAY 2019, 8:33 AM IST

  • കേരളത്തിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെതൃശൂര്‍: രാജാജി മാത്യു തോമസ്
    ചാലക്കുടി: ബെന്നി ബഹനാന്‍
    എറണാകുളം: പി രാജീവ്
    ഇടുക്കി: ഡീന്‍ കുര്യാക്കോസ്
    ആലപ്പുഴ: എ.എം ആരിഫ്
    കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്‍
    തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍


23, MAY 2019, 8:30 AM IST

തിരുവന്തപുരത്ത് കുമ്മനം രാജ ശേഖരന്‍ ലീഡ് നിലനിര്‍ത്തുന്നു…188 വോട്ടുകള്‍ക്ക് മുന്നില്‍…

23, MAY 2019, 8:26 AM IST

  • ആദ്യ സൂചനകളില്‍ ബിജെപി ബഹുദൂരം മുന്നില്‍162 മണ്ഡലങ്ങളുടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു. 
    എന്‍ഡിഎ    : 110
    യുപിഎ         : 38
    എസ്.പി +     : 2

23, MAY 2019, 8:21 AM IST

  • എറണാകുളത്തും മലപ്പുറത്തും യുഡിഎഫ്വടകര, കണ്ണൂര്‍, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിൽ . പൊന്നാനി, മലപ്പുറം, എറണാകുളം മണ്ഡലങ്ങളില്‍ യുഡിഎഫിന് ലീഡ്. 

23, MAY 2019, 8:19 AM IST

  • ആദ്യ ലീഡ് എന്‍ഡിഎക്ക്രാജസ്ഥാനിലും മഹാരാഷ്ട്രയിലും എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. യുപിയിലും ബംഗാളിലും ആദ്യ ലീഡ് എന്‍ഡിഎക്ക്.എന്‍ഡിഎ    : 47
    യുപിഎ         : 24
    മറ്റുള്ളവര്‍    : 4


23, MAY 2019, 8:15 AM IST

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍

… അമേഠിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി പിന്നില്‍…

23, MAY 2019, 8:15 AM IST

  • ദേവഗൗഡ മുന്നില്‍
  • കര്‍ണാടകത്തിലെ തുമക്കുരു മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി എച്ച്.ഡി ദേവഗൗഡ മുന്നില്‍

23, MAY 2019, 8:16 AM IST

ആദ്യ പതിനഞ്ചു മിനിട്ട് പിന്നിടുമ്പോള്‍

തിരുവന്തപുരത്ത് കുമ്മനം രാജശേഖരന്‍ ആറ്റിങ്ങല്‍ എ സമ്പത്ത്, കൊല്ലത്ത് എന്‍ കെ പ്രേമ ചന്ദ്രന്‍ എന്നിങ്ങനെ .. ലീഡി നില


23, MAY 2019, 8:14 AM IST

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

തിരുവന്തപുരത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ 35 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു…

23, MAY 2019, 8:13 AM IST

  • ആലത്തൂരിലും വടകരയിലും എല്‍ഡിഎഫ് മുന്നില്‍വടകരയില്‍ പി ജയരാജനും ആലത്തൂരില്‍ പി.കെ ബിജുവും ലീഡ‍് ചെയ്യുന്നു.

23, MAY 2019, 8:11 AM IST

  • യുപിയില്‍ ആദ്യ ലീഡ് ബിജെപിക്ക്ഉത്തര്‍പ്രദേശിലെ ഫല സൂചനകള്‍ പുറത്തുവന്ന ഒരു സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. 
    എന്‍ഡിഎ    : 18
    യുപിഎ         : 05


23, MAY 2019, 8:11 AM IST

കേരളത്തിലും വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം എണ്ണുന്നത് തിരുവന്തപുരം മണ്ഡലത്തിലെ വോട്ടുകള്‍.

23, MAY 2019, 8:10 AM IST

  • രാജസ്ഥാനിലും ബംഗാളിലും എന്‍ഡിഎ മുന്നില്‍കര്‍ണാടകത്തിലെ ഏഴ് സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. ബംഗാളിലും എന്‍ഡിഎ ലീഡ് ചെയ്യുന്നുവെന്നാണ് ആദ്യ സൂചനകള്‍. എന്‍ഡിഎ    : 16
    യുപിഎ         : 04

23, MAY 2019, 8:07 AM IST

  • ആദ്യ സൂചനകള്‍ എന്‍ഡിഎക്ക് അനുകൂലംആദ്യ മിനിറ്റുകളിലെ ലീഡ് എന്‍ഡിഎക്ക് അനുകൂലം. എന്‍ഡിഎക്ക് 15ഉം യുപിഎക്ക് 3ഉം എന്ന നിലയിലാണിപ്പോള്‍ മുന്നേറ്റം. 

23, MAY 2019, 8:04 AM IST

  • ആദ്യ സൂചനകളില്‍ ഒപ്പത്തിനൊപ്പംആദ്യ ഫലസൂചനകള്‍ പുറത്തുവന്നു. എന്‍ഡിഎക്കും യുപിഎക്കും രണ്ട് സീറ്റുകളില്‍ വീതം ലീഡ്. കര്‍ണാടകത്തിലെ സൂചനകളാണ് പുറത്തുവന്നത്.

23, MAY 2019, 8:03 AM IST

  • വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടു പോകരുതെന്ന് അമിതാഷാബംഗാളിലും ഒഡിഷയിലും സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടു പോകരുതെന്ന് അമിത് ഷായുടെ നിർദേശം

23, MAY 2019, 8:00 AM IST

  • വേട്ടെണ്ണല്‍ തുടങ്ങികൗണ്ടിങ് സെന്ററുകളില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് വോട്ടുകളും എണ്ണുന്നതിനൊപ്പം തന്നെ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. മിനിറ്റുകള്‍ക്കകം ആദ്യ ഫലസൂചനകള്‍ പുറത്തുവരും.


23, MAY 2019, 7:57 AM

ഇന്ത്യ ആര് വാഴും?ഇനി കാത്തിരിപ്പിന്റെ മണിക്കൂറുകള്‍. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍. 

23, MAY 2019, 7:54 AM

  • വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രതിഷേധംചാലക്കുടിയിലെ കൗണ്ടിങ് സെന്ററിൽ സൗകര്യങ്ങൾ ഇല്ലെന്ന പരാതിയുമായി ഏജന്റുമാര്‍.  കൗണ്ടിങ് ഏജന്റുമാർ പ്രതിഷേധിക്കുന്നു

23, MAY 2019, 7:52 AM

  • ഭൂരിപക്ഷം കൂടുമെന്ന് ശശിതരൂര്‍തിരുവനന്തപുരത്ത് ഉറച്ച വിജയ പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ. 2014ല്‍ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം വർധിക്കും. എല്ലാവരെയും ഒരുപോലെ കാണുന്ന പാർട്ടി വിജയിക്കുമെന്നും ശശി തരൂര്‍

23 May, 07:42 AM

ബിജെപി ഓഫീസിനി മുന്നില്‍ പൂജയുമായി പ്രവർത്തകൻ

 ജനവിധി ഇന്ന്; വോട്ടെണ്ണല്‍ അല്‍പസമയത്തിനകം തുടങ്ങും LIVE BLOG

ബിജെപി ഓഫീസിനി മുന്നില്‍ പൂജയുമായി പ്രവർത്തകൻ. മോദി ഭഗവാന്‍റെ അവതാരമെന്ന് ബോര്‍ഡ് വെച്ചാണ് പൂജ. ബാന്‍റ് വാദ്യങ്ങളും ആഘോഷങ്ങളുമായി ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രവർത്തകര്‍

LEAVE A REPLY

Please enter your comment!
Please enter your name here