കർണാടക മാണ്ഡ്യക്കടുത്ത് കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് അപകടം; നാല് മലയാളികള്‍ മരിച്ചു

0
242

ബംഗുളൂരു(www.mediavisionnews.in): ബംഗളുരുവില്‍ കാറില്‍ ടാങ്കര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നവദമ്പതികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളാണ് മരിച്ചത്.

കൂത്തുപറമ്പ് പൂക്കോട് കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീര്‍ത്ഥ (28), സുഹൃത്തായ വീഡിയോ ഗ്രാഫര്‍ കിരണ്‍ (32), ഭാര്യ ജിന്‍സി (27) എന്നിവരാണ് മരിച്ചത്.

കര്‍ണാടകയിലെ മധൂര്‍ എന്ന സ്ഥലത്ത് വെച്ച് പുലര്‍ച്ചയ്ക്കാണ് അപകടം ഉണ്ടായത്. വിവാഹത്തിനു ശേഷമുള്ള ഫോട്ടോ ഷൂട്ടിനായാണ് ദമ്പതികള്‍ ബംഗളൂരുവിലേയ്ക്ക് പോയതെന്നാണ് വിവരം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here