കറന്തക്കാട് താളിപ്പടുപ്പിൽ പേര് ചോദിച്ച് യുവാക്കളെ മർദ്ദിച്ചതായി പരാതി

0
215

കാസറഗോഡ്(www.mediavisionnews.in): എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാർ തടഞ്ഞു നിർത്തി പേര് ചോദിച്ച് മർദ്ദിച്ചതായി പരാതി. ദേശീയപാതയിൽ താളിപ്പടുപ്പിൽ വെച്ച്‌ തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കാർ തടഞ്ഞു യുവാക്കളെ പേരു ചോദിച്ച്‌ മർദ്ദിച്ചത്.നീലേശ്വരം തൈക്കടപ്പുറം സ്വദേശികളായ മുഹമ്മദ്‌ ഫായിസ് സുഹൃത്ത് അനസ് എന്നിവർക്കാണ് മർദ്ദനമേറ്റത്‌.

സുഹൃത്തിനെ കൂട്ടാൻ മംഗളൂരു എയർപോര്ട്ടിലേക്ക് പോവുകയായിരുന്നു ഇവർ. ഫായിസിനെ വണ്ടിയിൽ നിന്ന് ഇറക്കി ക്രൂരമായി മർദ്ദിക്ക്കുന്നതിനിടയിൽ കുതറി ഓടുകയും പിന്നാലെയെത്തിയ സുഹൃത്ത് വണ്ടിയിൽ കയറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് ചൗക്കിയിൽ എത്തിയതിന് ശേഷം അവിടെയുണ്ടായിരുന്ന ഒരാളുടെ സഹായത്തോടെ കാസർഗോഡ്‌ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കറന്തക്കാട്‌ കേന്ദ്രീകരിച്ച്‌ ഇത്തരം അക്രമങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ മാസം ഒരു സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ്‌ ഡ്രൈവർക് നേരെയും അക്രമം നടന്നിരുന്നുവത്രെ.സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here