കാസര്‍കോട് മൂന്ന് ലീഗ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തു; സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; കേസെടുക്കും

0
481

തിരുവനന്തപുരം(www.mediavisionnews.in): കാസര്‍കോട് 3  ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട്  ചെയ്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍. മുഹമ്മദ് ഫയസ് , കെഎം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ കള്ളവോട്ട് ചെയ്തു. കല്യാശേരിയില്‍ പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. 4 പേര്‍ കള്ളവോട്ട് ചെയ്തെന്നാണ് പരാതി, ഒരാള്‍ കള്ളവോട്ട് ചെയ്തില്ലെന്ന് കണ്ടെത്തിയതായും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് മീണ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചതായി മീണ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ നിന്ന് നൂറുകണക്കിന് പേരുകള്‍ അനധികൃതമായി മാറ്റിയെന്ന പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് മീണ രാവിലെ പറഞ്ഞിരുന്നു. മനപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിവരും. അതേസമയം തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുള്ള പലരും പട്ടികയുടെ പരിശോധനയില്‍ പങ്കെടുക്കാത്തതാണ് പേര് ഒഴിവാകാനുള്ള കാരണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ പറഞ്ഞു.

മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടായിരുന്നു. പട്ടികയില്‍ പേരില്ലെങ്കില്‍, അത് ചേര്‍ക്കാനായി ബൂത്തു തലത്തില്‍ രണ്ട് ക്യാമ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സം ഘടിപ്പിക്കുകയും ചെയ്തു. എന്നിട്ടും ചില ജില്ലകളില്‍ പല ബൂത്തിലും 5 മുതല്‍ 30 വരെ പേരുകള്‍ ഒഴിവാക്കപ്പെട്ടു എന്ന ആരോപണമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. ബൂത്ത് ലെവല്‍ഒാഫീസറുടെ അനുവാദമോ റിപ്പോര്‍ട്ടോ ഇല്ലാതെ അതിന് കീഴില്‍പ്രവര്‍ത്തിച്ച ഇടത് സംഘടനക്കാരായ സര്‍ക്കാര്‍ജീവനക്കാരാണ് ഇതിന് പിന്നിലെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. ഇത് ഗൗരവമായി പരിശോധിക്കുമെന്നാണ് മുഖ്യതിര‍ഞ്ഞെടുപ്പ് ഒാഫീസര്‍ പറയുന്നത്.

രാഷ്ട്രീയ നേതാക്കളോട് പട്ടിക പുതുക്കലിനെക്കുറിച്ച് വിശദമായി രണ്ടാ തവണ സംസാരിച്ചതാണെന്ന് ടീക്കാറാം മീണ പറയുന്നു. പലപ്പോഴും വേണ്ട പരിശോധന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഉണ്ടായില്ല. പരിശോധനക്കെത്തിയപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ട്, വോട്ട് ചെയ്യാനെത്തിയപ്പോള്‍ പേരില്ല എന്ന പരാതി വിശ്വാസയോഗ്യമല്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here