കല്ല്യാശേരി പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണം; മൂന്ന് മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു

0
462

കണ്ണൂർ (www.mediavisionnews.in) കണ്ണൂർ കല്ല്യാശേരി പുതിയങ്ങാടിയിലെ കള്ളവോട്ടാരോപണത്തിൽ മൂന്ന് മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പുതിയങ്ങാടി ജമാ അത്ത് ഹൈസ്‌കൂളിലെ 69, 70 ബൂത്തുകളിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ എസ്.വി.മുഹമ്മദ് ഫായിസ്, അബ്ദുൽ സമദ്, കെ.എം.മുഹമ്മദ് എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസ് എടുത്തത്. കാസർകോട് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ത്യൻ ശിക്ഷാ നിയമം 171 സി, ഡി, എഫ്, വകുപ്പുകൾ പ്രകാരമാണ് കേസ്. മൊഴി നൽകാൻ എത്താതിരുന്ന ഗൾഫിലുള്ള അബ്ദുൽ സമദിനെതിരെ അറസ്റ്റ് വാറണ്ടിനും ഉത്തരവിട്ടുണ്ട്. സിപിഎമ്മാണ് ദൃശ്യങ്ങൾ സഹിതം പുതിയങ്ങാടിയിൽ കള്ളവോട്ടാരോപണം ഉന്നയിച്ചത്. ദൃശ്യത്തിലുള്ള കെ.എം. ആഷിഖ് കള്ളവോട്ട് ചെയ്‌തോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here