ബംഗളൂരു(www.mediavisionnews.in): കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വീണേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെച്ചേക്കുമെന്ന ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗികമായ സ്ഥിരീകരണമില്ല.
കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റില്‍ 23 സീറ്റിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്.
നേരത്തെ എച്ച്.ഡി കുമാരസ്വാമി ജെ.ഡി.എസ് മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം വന്‍തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് കുമാരസ്വാമി മന്ത്രിമാരുടെ യോഗം വിളിച്ചത്.
സഖ്യസര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ഈ തെരഞ്ഞെടുപ്പു ഫലം സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
കര്‍ണാടകയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പമൊയ്ലി തുടങ്ങിയവരെല്ലാം പിന്നിലാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.