ഓറിയോ ബിസ്‌കറ്റില്‍ മദ്യം ചേര്‍ക്കുന്നു; വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി

0
246

ദുബായ് (www.mediavisionnews.in): ഓറിയോ ബിസ്‌കറ്റില്‍ മദ്യം ചേര്‍ക്കുന്നുണ്ടെന്ന് ആരോപിച്ച് ഓറിയോക്കെതിരെ യുഎഇയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരം. എന്നാല്‍ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

ബിസ്‌കറ്റില്‍ മദ്യം ഉപയോഗിച്ചിട്ടില്ലെന്നും അവ ഹലാല്‍ ആണെന്നുമാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ വിശദീകരണം. ബിസ്‌ക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ പേരുകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴുണ്ടായ പിഴവാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും അധികൃതര്‍ പറയുന്നു.

ചോക്ലേറ്റ്‌ ലിക്വര്‍ എന്ന വാക്കാണ് അറബിയിലേക്ക് മാറ്റിയപ്പോള്‍ ‘മദ്യമായി’ മാറിയത്. ബഹ്‌റൈനില്‍ ഉല്‍പാദിപ്പിക്കുന്ന ഓറിയോ ബിസ്‌കറ്റുകളാണ് യുഎഇയില്‍ വിതരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ ഹലാല്‍ ആണോയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്നും ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here