ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

0
173

ഡൽഹി(www.mediavisionnews.in): ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ബിജെപി അനുഭാവിയായ അഭിഭാഷകൻ അശ്വിനി ഉപാദ്ധ്യായ ആണ് ഹർജി സമർപ്പിച്ചത്.

രാജ്യത്തെ സാഹോദര്യവും ഐക്യവും ദേശീയതയും ഊട്ടിയുറപ്പിക്കുന്നതിനായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഉപാദ്ധ്യായയുടെ ഹർജി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് ബ്രിജേഷ് സേഠിയും അദ്ധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here