ഉപ്പള ഗേറ്റിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു

0
467


ഉപ്പള(www.mediavisionnews.in): ഉപ്പള ഗേറ്റിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു . മംഗലാപുരം ഭാഗത്ത് നിന്നും കാസർഗോഡേക്ക് വരുകയായിരുന്ന മാരുതി സ്വിഫ്റ്റ് ഡിസയര്‍, മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഇഗ്നിസ് എന്നീ കാറുകളാണ് മരം വീണ് തകർന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4:30 ഓടെ ഉപ്പള ഗേറ്റിലാണ് സംഭവം. അപകടത്തിൽ സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരന് പരിക്കേട്ടിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് നീക്കിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here