ഇ.വി.എമ്മില്‍ പണികിട്ടി; തമിഴ്‌നാട്ടില്‍ 44 ബൂത്തുകളില്‍ വിവിപാറ്റുകള്‍ മാത്രം എണ്ണാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം

0
480

ചെന്നൈ(www.mediavisionnews.in): തമിഴ്‌നാട്ടിലെ 13 ജില്ലകളിലായുള്ള 44 ബൂത്തുകളില്‍ വിവിപാറ്റുകള്‍ മാത്രം എണ്ണാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം. വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണേണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കി.

മൂന്ന് ബൂത്തുകളില്‍ റീ പോളിങ്ങിനും ഉത്തരവിട്ടിട്ടുണ്ട്. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുമ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ മോക്ക് പോള്‍ ചെയ്ത വോട്ടുകള്‍ നീക്കം ചെയ്യാന്‍ പോളിങ് ഓഫീസര്‍ വിട്ടുപോയെന്നും ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം.

വോട്ടെടുപ്പു തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പാണ് മോക്ക് പോളിങ് നടത്തിയത്. പോളിങ് ഏജന്റുകള്‍ക്കു മുമ്പില്‍ കുറഞ്ഞത് 50 വോട്ടെങ്കിലും പോള്‍ ചെയ്യണമെന്നാണ് മോക്ക് വോട്ടിങ്ങിന്റെ ചട്ടം. ശേഷം ഇതിന്റെ റിസല്‍ട്ടും അവര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കണം. വോട്ട് ചെയ്തയാള്‍ക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് പോളിങ് ഏജന്റുകള്‍ പ്രിസൈഡിങ് ഓഫീസര്‍ക്കു മുമ്പാകെ സ്ഥിരീകരിക്കുകയും വേണം.

എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഓഫീസര്‍മാര്‍ വോട്ടിങ് മെഷീന്‍ മാറ്റി നല്‍കണം. മോക്ക് പോളുകളുടെ ഫലം ഡിലീറ്റ് ചെയ്തശേഷമാണ് യഥാര്‍ത്ഥ വോട്ടിങ് നടത്തേണ്ടത്.

ഏപ്രില്‍ 18നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് നടന്നത്. 47 പോളിങ് ബൂത്തുകളില്‍ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് തെറഞ്ഞെടുപ്പിനു പിന്നാലെ ഇലക്ഷന്‍ കമ്മീഷന്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെ അറിയിക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here