തിരുവനന്തപുരം(www.mediavisionnews.in): ഇക്കുറി മണ്‍സൂണ്‍ ജൂണ്‍ നാലിന് കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ പ്രവചനം. സാധാരണ ജൂണ്‍ ഒന്നിന് എത്തേണ്ടിയിരുന്ന മണ്‍സൂണാണ് ഇക്കുറി മൂന്ന് ദിവസം വൈകി നാലിനെത്തുന്നത്.
മഴയില്‍ പതിവിലും കുറവുണ്ടാകുമെന്നും സ്വകാര്യ കാലവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് വ്യക്തമാക്കുന്നു. മേയി 22 ന് മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലയിലെത്തുമെന്നും പിന്നീട് കേരളത്തിലേക്ക് നീങ്ങുമെന്നുമാണ് പ്രവചനം.
രാജ്യത്ത് ഇക്കുറി മണ്‍സൂണ്‍ ചലനവേഗം കുറവായിരിക്കുമെന്നും അത് മഴയുടെ അളവിനെ പ്രതികൂലമായ ബാധിക്കുമെന്നും പ്രവചനമുണ്ട്. രാജ്യത്താകമാനം മഴക്കുറവുണ്ടാകുമെന്നും സ്‌കൈമെറ്റ് പറയുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.