ആത്മ സംതൃപ്തിയോടെ ബായാർ പ്രാർത്ഥനാ സമ്മേളനം സമാപിച്ചു

0
208

ബായാര്‍(www.mediavisionnews.in): മുജമ്മഉ സ്സഖാഫത്തിസുന്നിയ്യയില്‍ വിശുദ്ധ റമളാന്‍ 23 ആം രാവിൽ ആയിരങ്ങൾക്ക് ആത്മ സംസ്ത്രപ്തി നൽകി പ്രാർത്ഥനാ സമ്മേളനo സമാപിച്ചു. നോമ്പ് തുറയോടെ തുടങ്ങിയ പരിപാടി പുലർച്ചവരെ നീണ്ടുനിന്നു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം അബ്ദുൽ ഖാദിർ മദനിയുടെ അദ്ധ്യക്ഷതയില്‍ സമസ്ഥ കേന്ദ്ര മുശാവറ അംഗം ശറഫുല്‍ ഉലമാ അബ്ബാസ് ഉസ്താദ് മഞ്ഞനാടി പരിപാടി ഉല്‍ഘാടനം ചെയ്തു. അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ സ്വലാത്ത് മജ്‌ലിസിനും പ്രാര്‍ത്ഥനാ സംഗമത്തിന്നും നേതൃത്വം നൽകി. മുജമ്മഹ് ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ ഹാഫിളുകൾക്കുള്ള സനദ് ദാനവും സമ്മേളനത്തിൽ നടന്നു. അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി, ഹംസ മിസ്ബാഹി ഒട്ടപടവ് പ്രഭാഷണം നടത്തി.

ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂർ, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുൽ ഹകീം മദനി കാറോപ്പടി, റഫീഖ് സഅദി ദേലംപാടി, അബൂബക്കർ ഫൈസി പെരുവാഹി, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, സിദ്ദീഖ് സഖാഫി ബായാര്‍, സാദിഖ് ആവളം, ഷഫി സഅദി ഷിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, അബൂബക്കർ സഅദി കാരോപാടി, റസാഖ് മദനി ബായാർ, ആദം ആവള, ഹമീദ്‌ ഹാജി കൽപന, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല, മുസ്തഫ മുസ്‌ലിയാർ കയർകട്ട, അബ്ദുൽ റഹ്‌മാൻ സഅദി കുക്കാജെ, മുനീർ സഖാഫി, മിഖദാദ് ഹിമമി, മൂസ സഖാഫി പൈവളികെ, നിയാസ് സഖാഫി ആനക്കൽ, ഖലീൽ മദനി ആവള, മർഹാജി കാടാച്ചിറ ഇബ്രാഹിം ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here