സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും; പ്രഖ്യാപനം ഇന്നുണ്ടാകും

0
294

തൃശൂര്‍(www.mediavisionnews.in): തൃശൂരിൽ സിരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയായേക്കും. ഇത് സംബന്ധിച്ച് ചർച്ചകൾക്കായി സുരേഷ് ഗോപിയെ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം.

ആദ്യ ഘട്ടത്തിൽ തന്നെ ബിഡിജെഎസ്സിന് തൃശൂർ സീറ്റ് വിട്ട് നൽകിയതിൽ വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ബിജെപി തൃശൂർ നേതാക്കൾക്കും അതൃപ്തിയുണ്ടായിരുന്നു. എന്നാൽ തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് പോയതോടെ തൃശൂർ മണ്ഡലം ബിജെപിക്ക് തന്നെ ലഭിച്ചു.

ആദ്യം എംടി രമേശിന്റെ പേര് ഉയർന്നുവന്നുവെങ്കിലും നിലവിൽ നറുക്ക് സുരേഷ് ഗോപിക്ക് തന്നെയാണ് വീണിരിക്കുന്നതെന്നാണ് സൂചന. കൂടുതൽ സ്ത്രീകളിലേക്കും ജനങ്ങളിലേക്കും എത്തുന്നതിന് വേണ്ടിയാണ് ജനസമ്മിതിയുള്ള താരമെന്ന നിലയിൽ ബിജെപി സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി ഇറക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here