സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്: അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഗണിക്കുന്നു

0
619

ദില്ലി(www.mediavisionnews.in): സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസ്. ഇത്തരത്തിൽ സുപ്രീംകോടതിയിൽ സിറ്റിംഗ് നടത്തുന്നത് അപൂർവ നടപടിയാണ്.

പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയിൽപ്പെടുത്തിയത് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയാണെന്ന് നോട്ടീസിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിംഗ് ചേരുന്നത്. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്ന് നോട്ടീസിൽ പറയുന്നു. 

സാധാരണ ഒരാൾ ഹർജി നൽകുമ്പോഴോ, അല്ലെങ്കിൽ ഏതെങ്കിലും വിഷയം പരാമർശിക്കുമ്പോഴോ ആണ് കോടതികൾ ഒരു കേസ് പരിഗണിക്കുന്നത്. അല്ലെങ്കിൽ കത്തുകളോ അല്ലെങ്കിൽ ഏതെങ്കിലും രേഖകളോ സുപ്രീംകോടതിയ്ക്ക് പരിഗണിക്കാം. എന്താണ് സുപ്രീംകോടതിയുടെ അടിയന്തരസിറ്റിംഗിന് വിഷയമാകുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. എന്തായാലും അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയും കോടതിയിലുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here