വോട്ടിംഗ് യന്ത്രം തകരാറിലായി; വോട്ടു ചെയ്യാന്‍ കാത്തു നിന്ന് മുഖ്യമന്ത്രി

0
664

കണ്ണൂര്‍(www.mediavisionnews.in): വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോള്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടു ചെയ്യാന്‍ വൈകി. ഏറെ നേരം കാത്തിരുന്ന ശേഷമാണ് പോളിംഗ് തുടര്‍ന്നത്. പിണറായിയിലെ ആര്‍സി അമല സ്‌കൂളിലായിരുന്ന മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മുഖ്യമന്ത്രി തന്നെയാണ് തന്റെ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായ വിവരം അറിയിച്ചത്.

തൊട്ടടുത്ത ബൂത്തിലെയും അടുത്ത പഞ്ചായത്തിലെയും വോട്ടിംഗ് യന്ത്രങ്ങളും തകരാറിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് അടുത്തുള്ള സ്ഥലങ്ങളിലെ മാത്രം കാര്യമാണെന്നും കേരളത്തിലങ്ങോളമിങ്ങോളം നിരവധി ഇടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് ആരംഭിച്ചിരുന്നു. അതോടൊപ്പം തന്നെ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തുകയും ചെയ്തു.

കോഴിക്കോട്ടാണ് മോക് പോളിംഗില്‍ ആദ്യം പാകപ്പിഴ കണ്ടെത്തിയത്. കൊല്ലത്തും വിവിപാറ്റ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തി. മലപ്പുറത്ത് വൈദ്യുതിയില്ലാത്തതിനാല്‍ പലയിടങ്ങളിലും മെഴുകുതിരി വെട്ടത്തിലാണ് മോക് പോളിംഗ്. ജില്ലയുടെ പലഭാഗങ്ങളിലും വൈദ്യുതിയില്ല. മൊബൈലിന്റെയും മെഴുകുതിരിയുടെയും വെളിച്ചത്തിലാണ് മോക് പോളിംഗ് നടത്തുന്നത്. എന്നാല്‍ ഇതുമൂലം പോളിംഗ് തടസ്സപ്പെടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മഴ മൂലം പോളിംഗ് സാമഗ്രികള്‍ നനഞ്ഞതിനാല്‍ മലപ്പുറം മുണ്ടുപറമ്പില്‍ 113, 109 ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here