ന്യൂദല്‍ഹി (www.mediavisionnews.in): ഈ ചുട്ടുപൊള്ളുന്ന വേനലില്‍ ചൂടുവെള്ളത്തില്‍ കുളിക്കാമോ? ഇത്തരം സംശയം പലര്‍ക്കുമുണ്ടാകും. അതിന് ഉത്തരം ഇതാണ്. വേനല്‍കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് അമിതമായി വിയര്‍ക്കാന്‍ കാരണമാകും. നല്ല തണുത്ത വെളളത്തില്‍ രണ്ട് നേരം കുളിക്കുന്നതാണ് വേനല്‍ക്കാലത്ത് ചെയ്യേണ്ടത്. ഇല്ലെങ്കില്‍ ചൂടുക്കുരു വരാനുളള സാധ്യതയുമുണ്ട്.
ശരീരത്തില്‍ ചൂടുകുരു ഉണ്ടാകാനുളള മറ്റൊരു സാധ്യക എണ്ണതേച്ചുള്ള കുളിയാണ്. അത് ഈ വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. പിന്നെ ചൂടുവെളളത്തില്‍ വേനല്‍കാലത്ത് എന്ന് മാത്രമല്ല ഏതു കാലത്തും കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് മൂലം ചര്‍മത്തിന്റെ എണ്ണമയം നഷ്ടപ്പെടാനും ചര്‍മം വരളാനും ഇടയാക്കും.