യു.പിയിലെ സാംബാനില്‍ ഇ.വി.എം സ്‌ട്രോങ് റൂം തകര്‍ത്ത നിലയില്‍; ഇ.വി.എം അട്ടിമറിച്ചെന്ന പരാതിയുമായി എസ്.പി സ്ഥാനാര്‍ത്ഥി

0
229

ലഖ്‌നൗ(www.mediavisionnews.in): യു.പിയിലെ സാംബാനില്‍ ഇ.വി.എം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി പരാതി. എസ്.പി സ്ഥാനാര്‍ത്ഥിയായ ധര്‍മേന്ദ്ര യാദവാണ് പരാതിയുമായി രംഗത്തെത്തിയത്. ബദൗന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം.
സ്‌ട്രോങ് റൂമിന്റെ സീല്‍ തകര്‍ത്ത ശേഷം ചിലര്‍ അകത്തുകടന്നിട്ടുണ്ടെന്നാണ് ഇദ്ദേഹം പരാതിയില്‍ പറയുന്നത്.

ഇ.വി.എമ്മില്‍ തിരിമറി നടത്താനായി സ്‌ട്രോങ് റൂമിന്റെ സീല്‍ പൊട്ടിച്ചതാണെന്നും ഇതിന്റെ വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. ഏപ്രില്‍ 23 നായിരുന്നു ബദൗനില്‍ തെരഞ്ഞെടുപ്പ് നടന്നത്.

” സ്‌ട്രോങ് റൂമിന് പുറത്തുള്ള ഡോറിന്റെ നെറ്റ് വലിച്ചുപൊട്ടിച്ചതായി വ്യക്തമാണ്. അതിന്റെ വീഡിയോ ഫൂട്ടേജുകള്‍ കൈവശമുണ്ട്. മാത്രമല്ല ഗേറ്റില്‍ സ്ഥാപിച്ചിരുന്ന സീലും തകര്‍ത്ത നിലയിലാണ്.  പഴയ സീലിന്റെ സ്ഥാനത്ത് മറ്റൊരു സീലാണ് വെച്ചത്. – അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

ഗുന്നാല്‍ വിദാന്‍ സഭ സെഗ്മെന്റില്‍ വോട്ടിങ്ങിനായി എത്തിച്ച ഇ.വി.എമ്മുകള്‍ക്ക് ചെറിയ വ്യത്യാസമുള്ളതായി പരാതി ലഭിച്ചിരുന്നെന്നും ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സ്‌ട്രോങ്ങിന് മുന്നിലായി സ്ഥാപിച്ച സിസി ടിവി ഫൂട്ടേജുകള്‍ നോക്കിയാല്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പരാതിക്ക് പിന്നാലെ സംഭവസ്ഥലത്തെത്തിയ സാംബാല്‍ എ.ഡി.എം വാതിലിന് പുറത്തുണ്ടായിരുന്ന കമ്പി വല പൊട്ടിയ നിലയില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചെങ്കിലും അത് തത്ത പോലുള്ള ഏതെങ്കിലും പക്ഷികള്‍ കടിച്ചുപൊട്ടിച്ചതാവാമെന്ന നിഗമനത്തിലാണ് എത്തിയത്. സാംബാലിലെ ജില്ലാ മജിസ്‌ട്രേറ്റ് അവനീഷ് കൃഷ്ണയും ആരോപണം നിഷേധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here