ദില്ലി(www.mediavisionnews.in): മുസ്ലിം ലീഗിനെതിരെ വിവാദ പരാമര്‍ശംനടത്തിയ യോഗി ആദിത്യ നാഥിനെതിരെ സമൂഹ മാധ്യമത്തിലും നടപടി.
മുസ്ലിം ലീഗ് വൈറസ് എന്നാരോപിക്കുന്ന യോഗിയുടെ രണ്ടു ട്വീറ്റുകൾ ട്വിറ്റർ മരവിപ്പിച്ചു. മുസ്ലിം ലീഗ് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശത്തെ തുടർന്നാണ് ട്വിറ്റർ യോഗി ആദിത്യനാഥിനെതിരെ നടപടി എടുത്തത്.
മുസ്ലിം ലീഗ് വൈറസ്, ഇന്ത്യ വിഭജനത്തിൽ ലീഗിന് പങ്ക് എന്നാരോപിക്കുന്ന രണ്ടു ട്വീറ്റുകളാണ് മരവിപ്പിച്ചത്. കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ, യുവമോർച്ച ദേശീയ പ്രസിഡന്റ് ഹർഷ് സംഘാവി, നടി കൊയ്‌ന മിത്ര, എൻഡിഎ എംഎൽഎ എം.എസ് സിർസ എന്നിവരുടെ ട്വീറ്റുകളും മരവിപ്പിച്ചു.
ബിജെപി അനുഭവമുള്ള 31 ട്വിറ്റർ ഹാൻഡിലുകളിലെ 34 ട്വീറ്റുകൾ മരവിപ്പിച്ചിട്ടുണ്ട്. ലീഗ് പതാക ചൂണ്ടിക്കാട്ടി ലീഗിന് പാക്കിസ്ഥാൻ ബന്ധം ആരോപിക്കുന്ന ട്വീറ്റുകൾ ആണ് മരവിപ്പിച്ചത്.