മിയാപദവ് (www.mediavisionnews.in): റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തിയപ്പോള്‍ വൈദ്യുതി തൂണുകളെല്ലാം റോഡിന്റെ മധ്യത്തില്‍. അധികൃതരുടെ തലതിരിഞ്ഞ ഈ പ്രവര്‍ത്തി ജനങ്ങളില്‍ പരിഹാസമുളവാക്കി. മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്.
മിയാപദവില്‍ നിന്നും പൈവളിഗെ വരെയാണ് ഇപ്പോള്‍ റോഡിന് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തിയത്. എന്നാല്‍ റോഡിന് വീതികൂട്ടിയതോടെ റോഡരുകിലുണ്ടായിരുന്ന വൈദ്യുതി തൂണുകളെല്ലാം ഇപ്പോള്‍ റോഡിന്റെ മധ്യഭാഗത്തിനടുത്തായി. ഇതോടെ ഈ തൂണുകളുടെ ചുറ്റും ടാറിംഗ് നടത്താതെ മറ്റിടങ്ങളില്‍ ടാറിംഗ് നടത്തിയാണ് പണി പുരോഗമിക്കുന്നത്.
സാധാരണ രീതിയില്‍ റോഡിന് വീതി വര്‍ധിപ്പിക്കുമ്പോള്‍ വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കാറാണ് പതിവ്. എന്നാല്‍ ഇവിടെ വൈദ്യുതി തൂണുകള്‍ മാറ്റാതെ റോഡ് പ്രവര്‍ത്തി നടത്തിയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.