‘ബീഫ് വേണോ, ഉള്ളിക്കറി വേണോ?; തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രചാരണം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

0
642

കൊച്ചി(www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രചാരണവുമായി സോഷ്യല്‍ മീഡിയ. ഇക്കുറിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മിക്ക പാര്‍ട്ടികളും ചര്‍ച്ച വിഷയമാക്കുന്ന ബീഫ് തന്നെയാണ്. അടുത്ത ഈസ്റ്ററിന് ബീഫ് വേണോ കോളിഫ്‌ളവര്‍ വേണോ’ എന്ന പോസ്റ്ററും, ഉയെന്റപ്പാ എന്ന ഫേസ് ബുക്ക് പേജിന്റെ ‘ഉള്ളി ഇട്ട ബീഫ് കറി വേണോ, ഉള്ളി ഇട്ട ബീഫ് കറി മതിയോ?തീരുമാനിക്കാന്‍ 23 വരെ സമയമുണ്ട് ‘എന്ന പോസ്റ്ററും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

ബീഫിനെതിരെയുള്ള ബി.ജെ.പിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നിലപാടുകളും ഗോരക്ഷയുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകങ്ങളുമാണ് ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ക്ക് പിന്നിലെ പ്രചാരണത്തിന് പിന്നിലുള്ളത്. ഇത്തരത്തിലുള്ള ട്രോള്‍ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here