ബന്തിയോട് നിന്നും പാര്‍ട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന യുവാവിനെ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

0
205

ഉപ്പള(www.mediavisionnews.in): സിപിഎമ്മിൽ നിന്നും രാജിവെച്ച് മുസ്‌ലിം ലീഗിൽ ചേർന്ന യുവാവിനെ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ മർദ്ദിച്ചു. ബന്തിയോട് ഷിറിയയിലെ മുഹമ്മദ് അഷ്റഫി(37)നെയാണ് പരിക്കുകളോടെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം നാലരമണിയോടെ ബന്തിയോട് സഹോദരിയുടെ കുട്ടിയോടൊപ്പം നിൽക്കുമ്പോൾ സിപിഎം ലോക്കൽ സെക്രട്ടറി മൊയ്തു കൽമട്ടയുടെ നേതൃത്വത്തിലാണ് മർദ്ദിച്ചത്.

ഏപ്രിൽ 18ന് ബന്തിയോട് വെച്ച് നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ചാണ് അഷ്റഫും പതിനഞ്ചോളം പ്രവർത്തകരും സിപിഎം വിട്ട് മുസ്‌ലിം ലീഗിൽ ചേർന്നത്. ഈ വിരോധമാണ് മർദ്ദനത്തിന് കാരണം. കഴിഞ്ഞ ദിവസം അഷ്റഫിന്റെ മൊബൈലിലേക്ക് സിപിഎം പ്രവർത്തകരുടെ വധഭീഷണി സന്ദേഷവും വന്നിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here