ന്യൂഡല്‍ഹി(www.mediavisionnews.in): നോട്ട് നിരോധനത്തിന് പിന്നാലെ 88 ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തിവെച്ചെന്ന കണക്കുകള്‍ പുറത്ത്. നോട്ട് നിരോധനം വരുത്തി വച്ച ആഘാതത്തിലും നികതുതിദായകരുടെ എണ്ണം കൂടിയെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദത്തെ പൊളിച്ചടുക്കുന്ന റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ എകസ്പ്രസ് പുറത്ത് വിട്ടിരിക്കുന്നത്.
2016ല്‍ നോട്ട് നിരോധിക്കുന്നതിന് മുമ്പ് റിട്ടേണ്‍ നല്‍കിയവരില്‍ 88 ലക്ഷം അതിന് ശേഷം അത് നല്‍കിയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2015-16ല്‍ നികുതി അടക്കാത്തവര്‍ 8.56 ലക്ഷം മാത്രമായിരുന്നു. ഇതാണ് നോട്ട് നിരോധനത്തിന് ശേഷം 88 ലക്ഷം ആയി ഉയര്‍ന്നത്. 2013 മുതല്‍ നികുതി റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം കൂടിവരികയായിരുന്നു. ഇതിനിടയില്‍ വന്ന നോട്ട് നിരോധനം ഇതിന്‍റെ താളം തെറ്റിച്ചു.
നോട്ട് നിരോധനം സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. ലക്ഷ്ങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട് . ഇത് വ്യക്തികളുടെ വരുമാനത്തേയും ബാധിച്ചു.കൂടാതെ ചെറുകിട ഇടത്തരം വ്യവസായങ്ങളും തകര്‍ച്ചയിലായി. ഇക്കാരാണങ്ങള്‍ എല്ലാം കൊണ്ട് റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയെന്നാണ് വിലയിരുത്തല്‍.
നോട്ടു നിരോധനത്തിന് ശേഷം രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്ന് ദേശീയ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല്‍പത്തിയഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കെന്നായിരുന്നു സര്‍വേ റിപ്പോര്‍ട്ട്.