ജഡേജയുടെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു; തൊട്ട് പിന്നാലെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് അഛനും സഹോദരിയും

0
499

ജംനഗര്‍(www.mediavisionnews.in): ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിങ്ങിന്റെ സാന്നിധ്യത്തില്‍ മൂത്ത സഹോദരി നൈന കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ നൈന പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായ നൈന നാഷനല്‍ വിമെന്‍സ് പാര്‍ട്ടി അംഗമായിരുന്നു

കഴിഞ്ഞ ആഴിച്ച ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അംഗ്വതം ഏറ്റെടുത്ത് കൊണ്ട് ജഡേജയുടെ അച്ഛനും സഹോദരിയും രംഗത്തെത്തിയത്.

ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ആര്‍.സി ഫാല്‍ഡുവിന്റേയും എം.പിയായ പൂനംബെന്‍ മാദാമിന്റേയും സാന്നിധ്യത്തിലായിരുന്നു റിവാബ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ കര്‍ണി സേനയുടെ വനിതാ വിഭാഗം പ്രസിഡന്റായി റിവാബ സ്ഥാനമേറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റിവാബ ബി.ജെ.പിയില്‍ ചേര്‍ന്നത്. അതേസമയം തെരഞ്ഞെടുപ്പില്‍ റിവാബ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

നേരത്തെ കര്‍ണി സേനയുടെ ഭാഗമായപ്പോള്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു റിവാബയുടെ പ്രതികരണം. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും പ്രാധാന്യം നല്‍കുകയെന്നും റിവാബ വ്യക്തമാക്കിയിരുന്നു. 2016 ഏപ്രില്‍ 17-നായിരുന്നു റിവാബയും ജഡേജയും തമ്മിലുള്ള വിവാഹം നടന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here