കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര തെളിഞ്ഞ സംഭവം: വോട്ടിങ് മെഷീനില്‍ തകരാറുണ്ടായിരുന്നു; കളക്ടറുടെ വാദം തള്ളി ടിക്കാറാം മീണ

0
221

തിരുവനന്തപുരം(www.mediavisionnews.in): ലോക്‌സഭ തിരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ താമര ചിഹ്നം തെളിഞ്ഞെന്ന ആരോപണം ശരിവെച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്ത്. ചൊവ്വര ബൂത്തില്‍ ഉപയോഗിച്ചിരുന്ന വോട്ടിങ് യന്ത്രത്തിന് അത്തരത്തിലൊരും തകരാറുണ്ടായിരുന്നതായി ടിക്കാറാം മീണ സ്ഥിതീകരിച്ചു.

എന്നാല്‍, ഇത് കോവളത്ത് മാത്രം സംഭവിച്ച ഒരു സംഭവമല്ല. സാധാരണ ഇങ്ങനെ സംഭവിക്കാറുണ്ട്. തുടര്‍ന്ന് റിസര്‍വ് യന്ത്രം എത്തിച്ച് വോട്ടിംഗ് തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. യന്ത്രത്തിന് തകരാര്‍ സംഭവിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന ജില്ലാ കളക്ടര്‍ കെ.വാസുകിയുടെ വാദം തളളിയാണ് ടിക്കാറാം മീണയുടെ വെളിപ്പെടുത്തല്‍.

ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പിന്റെ രാവിലെയാണ് ചൊവ്വര ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാറുണ്ടെന്ന ആരോപണം ഉയര്‍ന്നത്. കോവളം ചൊവ്വര ബൂത്തില്‍ 76 വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷമാണ് കൈപ്പത്തി ചിഹ്നത്തിന് പകരം താമര വിരിയുന്നുവെന്ന പരാതി ഉന്നയിച്ചത്. എന്നാല്‍ പരാതിക്കാരന്‍ തന്നെ ആരോപണം തെളിയിക്കണമെന്നും ഇല്ലെങ്കില്‍ കേസെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടെടുത്തതോടെ പരാതിക്കാരന്‍ രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവിടെ മറ്റൊരു യന്ത്രമെത്തിച്ച് വോട്ടിംഗ് തുടരുകയായിരുന്നു. തകരാറിലായ യന്ത്രത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും കമ്മിഷന്‍ അറിയിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here