ഒരു സീറ്റ്, ഏഴ് സ്ഥാനാർത്ഥികൾ, 80000 പൊലീസ്; ഈ മണ്ഡലത്തിലെ പോര് ഇങ്ങിനെ

0
509

റായ്‌പൂർ(www.mediavisionnews.in): ഏഴ് സ്ഥാനാർത്ഥികളേ ഛത്തീസ്‌ഗഡിലെ ബസ്തർ മണ്ഡലത്തിൽ മത്സരിക്കാനുള്ളൂ. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ഒരേയൊരു മണ്ഡലമാണിത്. നാളെ പോളിങ് ആരംഭിക്കുമ്പോൾ ഛത്തീസ്‌ഗഡിലെ ബസ്‌തർ മണ്ഡലത്തിൽ മാത്രം 80000 സുരക്ഷ ഉദ്യോഗസ്ഥരാണ് കാവൽ നിൽക്കുക. ഛത്തീസ്‌ഗഡിൽ കഴിഞ്ഞ ദിവസം ബിജെപി എംഎൽഎ ഭീമ മണ്ഡാവി കൊല്ലപ്പെട്ട ദന്തേവാഡ ഉൾപ്പെടുന്ന ബസ്‌തർ മണ്ഡലത്തിൽ മാവോയിസ്റ്റുകൾ അത്രയേറെ ശക്തരാണ്.

വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ പതിവുപോലെ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഏട്ട് നിയോജക മണ്ഡലങ്ങളുള്ള മണ്ഡലത്തിൽ ഏഴ് സ്ഥാനാർത്ഥികളാണ് ഉള്ളത്. 13 ലക്ഷത്തിലേറെയാണ് വോട്ടർമാർ. ആകെ 1879 പോളിങ് സ്റ്റേഷനുകളിൽ 741 എണ്ണം അതീവ സംഘർഷ മേഖലയും 606 എണ്ണം സംഘർഷ മേഖലയിലുമാണ്. ആക്രമണം ഭയന്ന് 289 പോളിങ് സ്റ്റേഷനുകൾ സുരക്ഷിതമെന്ന് പറയാവുന്ന ഇടങ്ങളിലേക്ക് മാറ്റി.

ഇവയിൽ 159 പോളിങ് സ്റ്റേഷനുകളിലേക്ക് ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററിലാണ് എത്തിച്ചത്. ഡ്രോണുകൾ ഉപയോഗിച്ച് എല്ലായിടത്തും നിരീക്ഷണം നടത്തുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here