ഉപ്പളയിലെ വീട്ടിൽ നിന്നു സ്വർണ്ണവും വീഡിയോ ക്യാമറയും കവർന്നു

0
739

ഉപ്പള (www.mediavisionnews.in): ഉപ്പളയില്‍ പൂട്ടിയിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് ആറര പവന്‍ സ്വര്‍ണ്ണാഭരണവും 22,000 രൂപയും കവര്‍ന്നു. ഉപ്പള മജലിലെ ഷേഖ് അബ്ദുല്‍ റഹ്മാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 
ചൊവ്വാഴ്ച്ച അബ്ദുല്‍ റഹ്മാനും കുടുംബവും വീടുപൂട്ടി കര്‍ണ്ണാടക സീമുഖയിലെ ആസ്പത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയതായിരുന്നു. 


ഇന്നലെ ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അകത്തെ രണ്ട് അലമാരകള്‍ കുത്തിതുറന്ന നിലയിലാണ്. ഇവിടെ സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണവുമാണ് കവര്‍ന്നത്.

മറ്റൊരു പെട്ടിയില്‍ സൂക്ഷിച്ച 15 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്തര്‍ എത്തി തെളിവുകള്‍ ശേഖരിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here