ഇന്ത്യയില്‍ തീവ്ര ഹിന്ദുത്വ നിലപാട് വര്‍ധിച്ചതായി യുഎസ്‌സിഐആര്‍എഫ് റിപ്പോര്‍ട്ട്

0
690

ന്യൂദല്‍ഹി(www.mediavisionnews.in): രാജ്യത്ത് തീവ്ര ഹിന്ദുത്വ നിലപാട് വര്‍ധിച്ചതായി യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. മുമ്പില്ലാത്ത വിധം ഇന്ത്യയില്‍ വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന രീതി കൂടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തെപ്പോലും അംഗീകരിക്കാന്‍ തയ്യാറാകാത്ത ഗവണ്‍മെന്റാണ് ഇവിടെയുള്ളതെന്നും ഇന്ത്യയുടെ പേര് എടുത്ത് പറയാതെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടില്‍ 174ാം പേജിലാണ് ഇന്ത്യയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഉള്ളത്.

ഗോവധ നിരോധനം നടപ്പാക്കിയത് ഇന്ത്യയിലെ അഹിന്ദുക്കളായവരുടെയോ ദളിതരുടെയും അഭിപ്രായം പരിഗണിക്കാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ബീഫിന്റെ പേരിലും മതമാറ്റത്തിന്റെ പേരിലും ഉണ്ടാവുന്ന ആള്‍കൂട്ട ആക്രമണത്തില്‍ പൊലീസ് നിര്‍വികാരമായിട്ടാണ് പെരുമാറുന്നത്.

റിപ്പോര്‍ട്ട് തയ്യാറാക്കകാനായി ഇന്ത്യയില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും മറ്റും ശ്രമിച്ചപ്പോള്‍ പലപ്പോഴും ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നിഷേധിട്ടെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here