5 വർഷത്തിനിടെ ആദ്യ വാർത്താസമ്മേളനത്തിന് മോദി?; സ്ഥിരീകരിക്കാതെ ബിജെപി

0
696

ന്യൂഡൽഹി (www.mediavisionnews.in):  വാരാണസിയിലെ ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ സമ്മേളനം നടത്തുമെന്നു സൂചന. ഏപ്രിൽ 26ന് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമായിരിക്കും മോദി മാധ്യമങ്ങളെ കാണുകയെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ബിജെപി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

2014ൽ അധികാരമേറ്റശേഷം പ്രധാനമന്ത്രി ഇതുവരെ വാർത്താ സമ്മേളനം നടത്തിയിട്ടില്ല. പ്രധാനമന്ത്രിയായതിനു ശേഷം മോദി പല മാധ്യമങ്ങൾക്കും അഭിമുഖം നൽകിയിരുന്നു. എന്നാൽ മാധ്യമങ്ങളെയെല്ലാം ഒരുമിച്ചു കാണുന്നതിന് ഇതുവരെ തയാറായിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുൾപ്പെടെ പ്രധാനമന്ത്രിയുടെ ഈ സമീപനത്തെ പൊതുവേദികളിൽ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി വാർത്താ സമ്മേളനം നടത്തിയേക്കുമെന്ന വിവരങ്ങൾ പുറത്തുവരുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here