16ലക്ഷത്തിന്റെ സിഗരറ്റുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍

0
414

നെടുമ്പാശേരി(www.mediavisionnews.in): വിദേശത്തുനിന്ന് അനധികൃതമായി കടത്തിയ 16 ലക്ഷം രൂപയുടെ സിഗരറ്റ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 2 പേർ കസ്റ്റംസിന്റെ പിടിയിലായി. ഇന്നലെ ശ്രീലങ്കൻ എയർവേയ്‌സ് വിമാനത്തിൽ ദുബായിൽനിന്നു കൊളംബോ വഴി എത്തിയ കാസർകോട് സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം 227 കാർട്ടൻ സിഗരറ്റ് പിടികൂടിയത്. സിഗരറ്റ് കൊണ്ടുവന്ന യാത്രക്കാരനെ ചോദ്യം ചെയ്തപ്പോൾ സിഗരറ്റ് ഏറ്റുവാങ്ങാൻ ഒരാൾ വിമാനത്താവള ടെർമിനലിനു പുറത്തു കാത്തുനിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് ഇയാളെയും വിളിച്ചു വരുത്തി കസ്റ്റംസ് പിടികൂടുകയായിരുന്നു. ഇയാളും കാസർകോട് സ്വദേശിയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here