ഹൈവേ പോലീസിന്റെ ഗുണ്ടാ പിരിവ് അവസാനിപ്പിക്കുക: മുസ്ലിം യൂത്ത് ലീഗ്

0
192

മഞ്ചേശ്വരം(www.mediavisionnews.in): തലപ്പാടി – ഉപ്പളക്കിടയിൽ പെട്രോളിങ്ങ് നടത്തുന്ന ഹൈവേ പോലീസ് സാധാരണക്കാരായ ജനങ്ങളിൽ നിന്നും ട്രാഫിക് നിയമത്തിൻറെ പേരുപറഞ്ഞ് അന്യായമായി പണപ്പിരിവ് നടത്തുന്നു. ഈ ഗുണ്ടാപിരിവ് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

രാത്രികാലങ്ങളിൽ നടക്കുന്ന സകല നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കുകയാണ് ഹൈവേ പെട്രോളിങ്ങ് പോലീസ്. പണപ്പിരിവു മാത്രമാണ് ഇവരുടെ ഉദ്ദേശം. അതിനായി അവർ ഏതു നീച പ്രവർത്തിയും ചെയ്യും. കഞ്ചാവ് കച്ചവടക്കാർക്കും മണൽ മാഫിയയ്ക്കും എസ്കോർട്ട് പോകലാണ് ഈ പോലീസുകാരുടെ ജോലി. ട്രാഫിക് നിയമ ലംഘനത്തിന് പേരിൽ പിടിക്കപ്പെട്ട ഇരുചക്രവാഹന യാത്രകാരായ യുവാക്കളെ ജനമധ്യത്തിൽ വച്ച് അക്രമിക്കലും വളരെ മോശമായ വാക്കുകൾ കൊണ്ട് ചീത്ത പറയലും പതിവാക്കിയിരിക്കുകയാണിവർ.

ഇവരുടെ ഇത്തരം പ്രവർത്തികൾ മൂലം സാധാരണക്കാരായ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ് ഇത്തരം പോലീസുകാരുടെ നീച പ്രവർത്തികൾ പോലീസ് വകുപ്പിന് തന്നെ അപമാനമാണ് ഇതിന് ഒരു അറുതി വരുത്തേണ്ടത് ആവശ്യമാണ്. ആയതിനാൽ ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് പരാതികൾ ബോധിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് അദ്ധ്യക്ഷൻ സൈഫുള്ള തങ്ങൾ, ജ: സെക്രട്ടറി ഗോൽഡൻ റഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here