പൊന്നാനി(www.mediavisionnews.in): തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണിയില്‍ കലാപകൊടി. സി.പി.ഐയെ അതിരൂക്ഷമായി വിമര്‍ശിച്ച് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ രംഗത്ത്. സിപിഐക്കാന്‍ തന്നെ ദ്രോഹിക്കുന്നതായി അദ്ദേഹം ആരോപിച്ചു. മീഡിയവണ്‍ വ്യൂപോയിന്റിലാണ് പി.വി അന്‍വര്‍ ഇക്കാര്യം പറഞ്ഞത്.
തന്റെ ബിസിനസ് സംരംഭങ്ങള്‍ക്ക് എതിരെ സിപിഐ നിലപാട് സ്വീകരിച്ചു. ലീഗും സിപിഐയും മലപ്പുറത്ത് ഒരു പോലെയാണ്. അവര്‍ക്ക് തന്നെക്കാള്‍ കാര്യം ലീഗിനെയായിരുന്നു. തിരഞ്ഞെടുപ്പിലും സിപിഐ ലീഗിനെ സഹായിച്ചു കാണുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ പരാജയപ്പെടുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി. 35000 വോട്ടിന് തോല്‍ക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചിരിക്കുന്നത്. തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേട്ടമുണ്ടാകും. അതേസമയം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തി അറുപത്തെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്ത് കമ്മിറ്റികളില്‍ മലപ്പുറം ജില്ലാ കമ്മിറ്റി വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.