വാരാണസിയില്‍ മോദിയ്‌ക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തെലങ്കാനയിലെ 50 കര്‍ഷകര്‍

0
534

ലക്‌നൗ(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസി സീറ്റില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കി തെലങ്കാനയിലെ 50 കര്‍ഷകര്‍. നിസാമാബാദില്‍ നിന്നുള്ള മഞ്ഞള്‍ കര്‍ഷകരാണ് വാരാണസിയിലെത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്.

‘ ഞങ്ങള്‍ ആരെയും എതിര്‍ക്കുകയല്ല. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ലക്ഷ്യം. ടര്‍മറിക് ബോര്‍ഡ് സൃഷ്ടിക്കണമെന്നും മിനിമം സപ്പോര്‍ട്ട് പ്രൈസ് ക്വിന്റലിന് 15000 ആയി ഉയര്‍ത്തണമെന്നുമാണ് ഞങ്ങളുടെ ആവശ്യം. ‘ കര്‍ഷകരുടെ വക്താവ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here