വയനാട്(www.mediavisionnews.in): വയനാട് മണ്ഡലത്തില്‍ യു,ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.ഐയുടെ പി.പി.സുനീറും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി.ഡി.ജെ.എസിന്റെ തുഷാര്‍ വെള്ളാപ്പള്ളിയുമാണ് രാഹുല്‍ ഗാന്ധിയുടെ പ്രമുഖ എതിര്‍ സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് ഭീഷണിയായി രണ്ട് അപരന്‍മാരും രംഗത്തെത്തി.
എരുമേലി സ്വദേശി രാഹുല്‍ ഗാന്ധി കെ.ഇ, തമിഴ്നാട് സ്വദേശി രാകുല്‍ ഗാന്ധി എന്നിവരാണ് വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അപരന്‍മാര്‍. സ്ഥാനാര്‍ത്ഥികളുടെ പേരില്‍ അപരന്‍മാരെ രംഗത്തിറക്കുന്നത് തിരഞ്ഞെടുപ്പ് കാലത്ത് പതിവാണെങ്കിലും രാഹുല്‍ ഗാന്ധിയുടെ പേരിനോട് ഇത്രയും സാദൃശ്യമുള്ള അപരന്‍മാരെ രംഗത്തിറക്കിയതിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് ആരോപണം.