ന്യൂദല്‍ഹി(www.mediavisionnews.in): ജാപ്പനീസ് നിര്‍മ്മാതാക്കളുടെ പ്രീമിയം ഹാച്ച്ബാക്ക് ടൊയോട്ട ഗ്ലാന്‍സ ജൂണില്‍ വിപണിയിലെത്തും. ഗ്രെയ്, റെഡ്, ബ്ലൂ, സില്‍വര്‍, വൈറ്റ് നിറങ്ങള്‍ ടൊയോട്ട ഗ്ലാന്‍സയില്‍ അണിനിരക്കുമെന്നാണ് ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന അനൗദ്യോഗിക വിവരം.
ബലെനോയുടെ ടെയില്‍ലാമ്പുകളും അലോയ് വീലുകളുമാണ് ഗ്ലാന്‍സയ്ക്കും. ഇതോടെ രൂപഭാവത്തില്‍ മാരുതി ബലെനോ തന്നെയാണ് വരാന്‍പോകുന്ന ഗ്ലാന്‍സയെന്ന അഭ്യൂഹം ശക്തമായി. ബലെനോ ക്യാബിനെ കമ്പനി അതേപടി ഗ്ലാന്‍സയിലേക്ക് പകര്‍ത്താനാണ് സാധ്യത. ഹ
മൂന്നുവര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ എന്ന വാറന്റി നിബന്ധനയോടെയാകും ഗ്ലാന്‍സ വില്‍ക്കപ്പെടുക. സ്റ്റാന്‍ഡേര്‍ഡ് വാറന്റിക്ക് പുറമെ അഞ്ചു വര്‍ഷ അധിക വാറന്റി പാക്കേജും ഗ്ലാന്‍സയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിഷ്‌കരിച്ച മുന്‍ ഗ്രില്ല് ഗ്ലാന്‍സയുടെ ഡിസൈന്‍ പരിഷ്‌കാരങ്ങളില്‍ പ്രധാനമാണ്.
ഗ്ലാന്‍സയായി മാറിയ ബലെനോയില്‍ മൊത്തം ആറ് ടൊയോട്ട ലോഗോകള്‍ പതിഞ്ഞിട്ടുണ്ട്. അകത്തളത്തില്‍ സ്റ്റീയറിങ് വിലിന് നടുവിലുള്ള സുസുക്കി ലോഗോ ടൊയോട്ട മാറ്റിസ്ഥാപിക്കും. ഗ്ലാന്‍സയുടെ ക്യാബിനില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാവില്ല. എന്നാല്‍ പുതിയ നിറശൈലി ബലെനോയില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ ഗ്ലാന്‍സ ക്യാബിനെ സഹായിക്കും. ഗ്ലാന്‍സയില്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ഒരുങ്ങുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ K സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും ഗ്ലാന്‍സയില്‍ തുടിക്കുക. എഞ്ചിന് 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് ഗ്ലാന്‍സയിലുണ്ടാവുക.