രാജ്മോഹന്‍ ഉണ്ണിത്താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ജില്ലാ വരണാധികാരിയുടെ റിപ്പോര്‍ട്ട്

0
640

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ജില്ലാ വരണാധികാരിയുടെ റിപ്പോര്‍ട്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ഉണ്ണിത്താന്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നായിരുന്നു എല്‍.ഡി.എഫ് പരാതി.

പയ്യന്നൂർ അരവഞ്ചാലിലാണ് ഏപ്രിൽ 8ന് ഉണ്ണിത്താൻ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. എൽ.ഡി.എഫ് കാസർകോട് മണ്ഡലം സെക്രട്ടറി ടി.വി രാജേഷ് എം.എൽ.എയാണ് മുഖ്യ വരണാധികാരി കലക്ടർ ഡോ. ഡി സജിത്ത് ബാബുവിന് പരാതി നൽകിയത്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ്ങും പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ച യു.ഡി.എഫ് സ്ഥാനാർഥി ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് ടി.വി രാജേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here