യുഎഇ ഉൾപ്പെടെയുള്ള മുസ്ലീം രാജ്യങ്ങളിൽ റമദാൻ വ്രതാരംഭം മെയ് 6ന് ആയേക്കും

0
685

യുഎഇ(www.mediavisionnews.in): യുഎഇ ഉൾപ്പെടെ മിക്ക മുസ്‌ലിം രാജ്യങ്ങളിലും മെയ് ആറിനായിരിക്കും റമദാൻ വ്രതാരംഭമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണകേന്ദ്രം. ഈ രാജ്യങ്ങളിൽ മെയ് അഞ്ചിന് മാസപ്പിറവി കാണാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് നിഗമനം. ദുബൈയിലെ സ്‌കൂളുകൾക്ക് റമദാനിലെ സമയക്രമവും സർക്കാർ പ്രഖ്യാപിച്ചു.

യൂറോപ്പിലും ഏഷ്യയിലും മെയ് അഞ്ചിന് മാസപ്പിറവി കാണാൻ സാധ്യതയില്ലാത്തതിനാൽ മെയ് ആറിനായിരിക്കും ജ്യോതിശാസ്ത്രം പ്രകാരം റമദാൻ വ്രതം ആരംഭിക്കുകയെന്ന് ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് അറിയിച്ചു. റമദാനിൽ ദുബൈയിലെ സ്‌കൂളുകൾ രാവിലെ എട്ടിനും എട്ടരക്കുമിടയിൽ പ്രവർത്തനമാരംഭിച്ച് ഉച്ചക്ക് ഒന്നിനും ഒന്നരക്കുമിയിയിൽ പ്രവർത്തനം അവസാനിപ്പിക്കണം. ഇടക്ക് ചെറിയ ഇടവേളകൾ നൽകണം. ദിവസത്തെ മൊത്തം അധ്യയനസമയം അഞ്ച് മണിക്കൂറിൽ കൂടാൻ പാടില്ല.

വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്ക് കായിക പഠനത്തിൽ ഒഴിവ് നൽകണമെന്നും കെഎച്ച്ഡിഎ നിർദേശിച്ചു. ദുബൈയിലെ പെയ്ഡ് പാർക്കിങ് സമയത്തിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതൽ ആറ് വരെയും രാത്രി എട്ട് മുതൽ 12 വരെയുമായിരിക്കും പെയ്ഡ് പാർക്കിങ് സമയം. ഇഫ്താർ സമയത്ത് പാർക്കിങ് സൗജന്യമായിരിക്കും. ദുബൈ മെട്രോ സേവനത്തിന്റെ സമയത്തിൽ മാറ്റമുണ്ടാവില്ല. പക്ഷെ ആർ.ടി.എ സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടാകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here